എന്താണ് മയോസൈറ്റിസ്....? സാമന്തയെ ബാധിച്ച രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ?

എന്താണ് മയോസൈറ്റിസ്....? സാമന്തയെ ബാധിച്ച രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ?
Oct 30, 2022 04:59 PM | By Vyshnavy Rajan

തെന്നിന്ത്യൻ താരം സാമന്തയ്ക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ വായിച്ചറിഞ്ഞത്. താരം തന്നെയാണ് ഇതെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

തൊട്ടുപിന്നാലെ മയോസൈറ്റിസ് എന്താണ് എന്ന ചർച്ചയിലായി ആരാധകർ. പേശികളെ ബാധിക്കുന്ന വീക്കമാണ് മയോസൈറ്റിസ്. ഏത് പ്രായക്കാരെയും, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ബാധിക്കാവുന്ന രോഗമാണ് ഇത്. ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ഇത്തരക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. നിരവധി തരം മയോസൈറ്റിസുകളാണ് ഉള്ളത്. അതിൽ പ്രധാനം പോളി മയോസൈറ്റിസും ഡെർമാമയോസൈറ്റിസുമാണ്.

ലക്ഷണങ്ങൾ 

പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

പോളിമയോസൈറ്റിസ്

തോൾ, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും മയോസൈറ്റിസ് ബാധിക്കുക. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്ന ഈ രോഗം 30 വയസിനും 60 വയസിനും മധ്യേയാണ് കൂടുതലായി കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങൾ : പേശിക്കുണ്ടാകുന്ന ബലക്കുറവ്, പേശി വേദന, ക്ഷീണം, വീണതിന് ശേഷം എഴുനേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ട് തോന്നുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തോന്നുക,

സന്തോഷക്കുറവും വിഷാദവും അനുഭവപ്പെടുക ഇത്തരക്കാർക്ക് കസേരയിൽ നിന്ന് എഴുനേൽക്കാനും, സ്റ്റെപ്പ് തയറാനും, സാധനങ്ങൾ എടുത്ത് ഉയർത്താനും, മുടി ചീകാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടും.

ഡെർമാമയോസൈറ്റിസ്

ശരീരത്തിലെ നിരവധി പേശികളെ ബാധിക്കുന്ന ഈ രോഗം ത്വക്കിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു. സ്ത്രീകളിലും കുട്ടികളിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ : പോളിമയോസൈറ്റിസിന് സമാനമാണ് ഡെർമാമയോസൈറ്റിസിന്റേയും ലക്ഷണങ്ങൾ. പക്ഷേ ത്വക്കിൽ ചുവന്നതും പർപ്പിൾ നിറത്തിലുമുള്ള റാഷസ് കാണപ്പെടും.

മുഖം ( കൺപോള, മൂക്ക്, കവിൾ), കൈകൾ, പുറം, നെഞ്ച്, മുട്ട് എന്നിവിടങ്ങളിലാകും ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടുക. ഈ പാടുകളിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.

ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്

തുടയിലെ പേശികൾ, കൈയിലെ പേശികൾ മുട്ടിന് താഴേക്കുള്ള പേശികൾ എന്നിവയെ ദുർബലപ്പെടുത്തുന്നതാണ് ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്. ഇത്തരക്കാർക്ക് ഭക്ഷണം വിഴുങ്ങുന്നതിലും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടും.

എങ്ങനെ രോഗം കണ്ടെത്താം...?

രോഗലക്ഷണങ്ങൾ പ്രകാരം നിങ്ങൾക്ക് മയോസൈറ്റിസ് ഉണ്ടെന്ന് സംശയം തോന്നിയാൽ ഒരു ഡോക്ടർ ആദ്യം നിങ്ങളെ രക്ത പരിശോധനയ്ക്ക് അയക്കും. പിന്നീട് എംആർഐ സ്‌കാൻ, ഇഎംജി എന്നിങ്ങനെയുള്ള പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.

ചികിത്സ

ചികിത്സ കണ്ടെത്തിയിട്ടുള്ള രോഗമാണ് മയോസൈറ്റിസ്. അപൂർവ രോഗമാണെങ്കിൽ കൂടി കൃത്യമായ മരുന്നും വ്യായാമവും കൊണ്ട് രോഗത്തെ കീഴ്‌പ്പെടുത്താൻ സാധിക്കുമെന്ന് വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നു.

What is myositis? What are the symptoms of Samantha's illness?

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories