യൂറോപ്പ് സന്ദര്‍ശനത്തിനിടെ രണ്ടാം ക്ലാസുകാരിയുടെ മുഖ്യമന്ത്രിയോടുള്ള ചോദ്യം; മറുപടിയിങ്ങനെ

യൂറോപ്പ് സന്ദര്‍ശനത്തിനിടെ രണ്ടാം ക്ലാസുകാരിയുടെ മുഖ്യമന്ത്രിയോടുള്ള ചോദ്യം; മറുപടിയിങ്ങനെ
Oct 7, 2022 06:14 PM | By Vyshnavy Rajan

യൂറോപ്പ് സന്ദര്‍ശനത്തിനിടയില്‍ നോര്‍വെയിലെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഒരു ചോദ്യമുയര്‍ന്നു. കേരളത്തില്‍ വന്ന സമയത്ത് മിഠായി കവര്‍ ഇടാന്‍ ഒരു വേസ്റ്റ് ബിന്‍ നോക്കിയിട്ട് കണ്ടിസല്ലെന്നും അടുത്ത വരവിന് അതില്‍ മാറ്റമുണ്ടാകുമോ എന്നായിരുന്നു ചോദ്യം.

നോര്‍വെയിലെ മലയാളി അസോസിയേഷന്‍ ‘നന്മ’ നടത്തിയ സമ്മേളനത്തില്‍ വച്ച് ഒരു രണ്ടാം ക്ലാസുകാരിയാണ് ഈ ചോദ്യമുന്നയിച്ചത്. രണ്ടാം ക്ലാസുകാരിയുടെ കൊച്ചുചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി കേരളത്തിലെ മാലിന്യ അവബോധം ചൂണ്ടിക്കാട്ടിയായിരുന്നു.

കാലങ്ങള്‍ക്ക് മുന്‍പ് രണ്ട് അക്കാദമിഷ്യന്മാര്‍ സിംഗപ്പൂരില്‍ ടിക്കറ്റ് റോഡില്‍ വലിച്ചെറിയുകയും ഇത് കണ്ട് അവിടെ നിന്ന വിദ്യാര്‍ത്ഥികള്‍ അമ്പരന്നുപോയെന്നും ഉടനെ തെറ്റ് മനസിലാക്കിയ അവര്‍ ടിക്കറ്റ് പെറുക്കി വേസ്‌ററ് ബിന്നിലിട്ടെന്നുമാണ് കഥ. ഇതാണ് മാലിന്യ അവബോധം.

ഈ അവബോധം മലയാളികള്‍ക്ക് വേണ്ടത്രയില്ല. കേരളത്തിലെ മാലിന്യ പ്രശ്‌നം പ്രധാന പ്രശ്‌നമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കയ്യടികളോടെയാണ് വേദി സ്വീകരിച്ചത്. സമ്മേളനത്തില്‍ മണിക്കൂറുകളോളം മലയാളികളുമായി സംവദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു സീമ സ്റ്റാന്‍ലി എഴുതിയ പുസ്തകവും ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇതാദ്യമായാണ് നോര്‍വെയില്‍ വച്ച് മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.

A second class girl's question to the Chief Minister during her visit to Europe; How to answer

Next TV

Related Stories
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories