ചോരകുഞ്ഞിനെ എടുത്ത് കൊണ്ടു പോയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് അനുപമയുടെ വെളിപ്പെടുത്തൽ

ചോരകുഞ്ഞിനെ എടുത്ത് കൊണ്ടു പോയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് അനുപമയുടെ വെളിപ്പെടുത്തൽ
Oct 26, 2021 06:07 AM | By Susmitha Surendran

തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം നാൾ ചോരകുഞ്ഞിനെ തൻ്റെ ഇടത്ത് നിന്ന് എടുത്ത് കൊണ്ടു പോയ സന്ദർഭത്തിൽ താൻ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ടെന്ന് അനുപമയുടെ വെളിപ്പെടുത്തൽ.അതേസമയം, ഒരുവശത്ത് പാർട്ടി പിന്തുണ നൽകുമ്പോൾ മറ്റൊരു വശത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ചില പാർട്ടി പ്രവർത്തകർ തന്നെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും അനുപമ കുറ്റപ്പെടുത്തി.

ഇത്തരം പ്രചാരണങ്ങളിൽ സങ്കടമുണ്ട്. പാർട്ടിയുടെ പേജിൽനിന്നുതന്നെ സൈബർ ആക്രമണം വരുമ്പോൾ അതിന് തടയിടാൻ നേതൃത്വത്തിന് സാധിക്കില്ലേയെന്നും അനുപമ ചോദിച്ചു. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മകൾ അനുപമ.

പാർട്ടിയുടെ പേര് പറഞ്ഞ് ഇക്കാര്യങ്ങളെല്ലാം ചെയ്തത് ശരിയായില്ല. നേരത്തെ ഷിജുഖാനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടതും ഇതേ കാരണത്താലാണെന്നും അനുപമ പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അവർ. അച്ഛൻ ഇപ്പോഴും പാർട്ടി ഭാരവാഹിത്വം വഹിക്കുന്നുണ്ട്. കാര്യങ്ങൾ ഇത്രത്തോളമായിട്ടും അച്ഛനോട് പാർട്ടി ഇപ്പോഴും വിശദീകരണം ചോദിക്കാത്തതിലും നടപടി സ്വീകരിക്കാത്തതിലും അതൃപ്തിയുണ്ട്.

വിഷയത്തിൽ തനിക്ക് പിന്തുണ നൽകേണ്ട സമയത്ത് പാർട്ടി അതുതന്നിട്ടില്ല. ഇപ്പോൾ നൽകിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാൽ വിശ്വസമാകുമെന്നും അനുപമ പറഞ്ഞു. അച്ഛൻ തന്നെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഒരിക്കലും പറയില്ല. എന്നാൽ തന്റെ ജീവനെ തന്നെ അപായപ്പെടുന്ന തരത്തിലേക്ക് അതുപോയി. സ്വന്തം കുഞ്ഞിനെ വേണമെന്ന് പറയുമ്പോൾ കുട്ടിയെ പിടിച്ചുമാറ്റിയിട്ടല്ല മകളെ സംരക്ഷിക്കേണ്ടത്.

കുഞ്ഞിനെ മാറ്റുന്ന സന്ദർഭത്തിൽ താൻ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം അച്ഛനറിയാം. ശിശുക്ഷേമ സമിതിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നതല്ല മാറ്റിനിർത്തൽ. സുരക്ഷിതമായി മാറ്റിനിർത്തിയിരുന്നുവെങ്കിൽ ഇപ്പോഴും മാതാപിതാക്കളെ ഇഷ്ടപ്പെടുമായിരുന്നുവെന്നും അവർ പറഞ്ഞു. ചേച്ചിയുടെ കല്യാണം വരെ മാറ്റിനിർത്തുകയാണെന്നും അതിനുശേഷം കുഞ്ഞിനെ തിരിച്ചുതരുമെന്നും പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്.

താത്കാലിക സംരക്ഷണം എന്നപേരിൽ കൊണ്ടുപോയി കുഞ്ഞിനെ ഉപേക്ഷിച്ചു. ഇക്കാര്യമാണ് തന്റെ പരാതിയിലുമുള്ളത്. പരാതി നൽകുമ്പോഴെങ്കിലും കുഞ്ഞിനെ നൽകിയത് അമ്മത്തൊട്ടിലിലാണെന്ന് മാതാപിതാക്കൾക്ക് തന്നോട് പറയാമായിരുന്നുവെന്നും അനുപമ പറഞ്ഞു.

Anupama reveals that she tried to commit suicide when the baby was taken away

Next TV

Related Stories
Top Stories