റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധം; മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം - ബിജെപി

റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധം; മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം - ബിജെപി
Sep 28, 2022 12:06 PM | By Vyshnavy Rajan

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടന റിഹാബ് ഫൗണ്ടേഷനുമായി സഹകരിക്കുന്ന ഐഎൻഎല്ലിനേയും പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും എൽഡിഎഫിൽ നിന്നും സര്‍ക്കാരിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിഷയത്തിൽ എൽഡിഎഫിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയോടൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിയാണ് ഐഎൻഎൽ ദേശീയ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ എന്ന് അമിത് മാളവ്യ പറയുന്നു.

കേരളത്തിലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ സുലൈമാൻ സേട്ടിൻ്റെ പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. തീവ്രവാദ സംഘടനയുമായി സഹകരിക്കുന്ന ഈ നേതാക്കൾക്കും തീവ്രവാദം കാണില്ലേയെന്നും അമിത് മാളവ്യ ചോദിച്ചു. ഇന്ന് നിരോധിക്കപ്പെട്ട റിഹാബ്‌ ഫൗണ്ടേഷനുമായി ഐഎൻഎലിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

ഇരുസംഘടനകളുടേയും തലവൻ ഒരാൾ ആണ്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും റിഹാബ്‌ ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളത്. നിരോധിക്കപ്പെട്ട ഒരു സംഘനയുമായി ബന്ധമുള്ള ഒരാൾ എങ്ങനെ മന്ത്രിയായി തുടരും ഇതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇടതുമുന്നണി ഐഎൻഎലിനെ പുറത്തുകളയാൻ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. നിരോധിക്കപ്പെട്ട പ്രസ്ഥാനവുമായി ചേർന്ന് ഭരണം നടത്തുന്നത് സിപിഎം അവസാനിപ്പിക്കണം. ഒന്നോ രണ്ടോ പഞ്ചായത്തും, മുൻസിപ്പാലിറ്റികളും ഭരിക്കാൻ വേണ്ടി രാജ്യത്തിൻ്റെ താത്പര്യം ബലികൊടുക്കുന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മുസ്ലീം പിന്നാക്ക പ്രദേശങ്ങളെന്ന് കണ്ടെത്തിയ ഗ്രാമങ്ങളെ ദത്തെടുക്കുകയാണ് റിഹാബ് ഫൗണ്ടേഷൻ വഴി ദത്തെടുക്കുക മാത്രമാണ് ചെയ്തത് എന്നാണ് മുഹമ്മദ് സുലൈമാൻ നേരത്തെ വ്യക്തമാക്കിയത്. താൻ റിഹാബ് ഫൗണ്ടേഷൻ്റെ സ്ഥാപക ട്രസ്റ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഐഎൻഎലിൻ്റെ അന്തരിച്ച അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടിൻ്റെ നിര്‍ദേശാനുസരണം ആണ് റിഹാബ് ഫൗണ്ടേഷനിലേക്ക് എത്തിയതെന്നും ഇതൊരു സെക്യുലര്‍ ഫോറമാണെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞിരുന്നു.

എന്നാൽ പൗരത്വ ബിൽ പ്രക്ഷോഭത്തിലടക്കം റിഹാബ് ഫൗണ്ടേഷൻ വലിയ തോതിൽ ഫണ്ട് നൽകിയെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. അഹമ്മദ് ദേവര്‍കോവിൽ ട്രസ്റ്റ് അംഗമാണെന്ന് പറയപ്പെടുന്നുവെങ്കിലും കേരളത്തിൽ ഈ സംഘടനയുടെ പ്രവര്‍ത്തനം സജീവമല്ല. അയോധ്യ വിഷയത്തിൽ ലീഗിലുണ്ടായ പിളര്‍പ്പാണ് ഐഎൻഎല്ലിൻ്റെ രൂപീകരണത്തിന് കാരണമായതെങ്കിലും പതിറ്റാണ്ടുകളായി അവര്‍ ഇടതുമുന്നണിയുടെ ഭാഗമായി തുടരുകയാണ്.

സമീപകാലത്ത് അടക്കം സംസ്ഥാനത്തെ ഐഎൻഎല്ലിൽ വലിയ അഭ്യന്തര തര്‍ക്കം ഉണ്ടായെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിച്ചിരുന്നു.

close relationship with the Rehab Foundation; Minister Ahmed Devarkovil should be removed from the cabinet - BJP

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories