സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി, വടകര സ്വദേശികളായ യുവാക്കൾ പിടിയിൽ

സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി, വടകര സ്വദേശികളായ യുവാക്കൾ പിടിയിൽ
Sep 26, 2022 07:06 AM | By Susmitha Surendran

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന് കേസില്‍ ഒന്‍പത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്ന് 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തു.

വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍ ബിവിന്‍ (32), വള്ളിയാട് കിഴക്കേച്ചാലില്‍ ഹൗസ് നിധീഷ് (27), വള്ളിയാട് മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), അക്ഷയ് (24), വാനക്കണ്ടിപ്പൊയില്‍ വീട്ടില്‍ വിഷ്ണു (26), വരവുകണ്ടിയില്‍ വീട്ടില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്.

സംഘം വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്‍ ഡി പി എസ് നിയമപ്രകാരം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

എസ്പിഒ അബ്ദുല്‍ നാസര്‍, സിപിഒമാരായ പ്രജീഷ്, പ്രവീണ്‍, വിജിത മോള്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തുകയായിരുന്നുവെന്നാണ് വിവരം.


Drunken party at private resort, nine Vadakara natives arrested

Next TV

Related Stories
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories