കൊല്ലം : ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരുവർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ളയാണ് (24) ചടയമംഗലത്ത് അക്കോണത് ഉള്ള ഭർത്താവിന്റെ വീട്ടിൽ ഇന്ന് തൂങ്ങിമരിച്ചത്.

അക്കോണം സ്വദേശിയായ ഹരി എസ്. കൃഷ്ണൻ (കിഷോർ ) ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതോടെ ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു.
അപ്പോഴാണ് യുവതിയെ തൂങ്ങിനിൽക്കുന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അഞ്ച് ദിവസം മുമ്പും കൊല്ലം ചടയമംഗലത്ത് മറ്റൊരു യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചിരുന്നു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. യുവതിയ്ക്ക് നേരെ ഗാർഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരൻ ചടയമംഗലം പൊലീസിന് പരാതിയും നൽകിയിരുന്നു.
In Kollam, a young woman hanged herself in her husband's house