ഇന്‍സ്റ്റഗ്രമിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രമിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
Oct 23, 2021 11:17 AM | By Vyshnavy Rajan

പെരിന്തല്‍മണ്ണ : ഇന്‍സ്റ്റഗ്രമിലൂടെ പരിചയപ്പെട്ട 16 കാരിയെ വീട്ടില്‍ നിന്നും കാസര്‍ഗോഡ്‌ ബേക്കലില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റില്‍. നിലമ്ബൂര്‍ അമരമ്ബലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സബീറിനെ (25) യാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതി കാസര്‍കോട് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്ദുള്‍ നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ്(19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആഗസ്ത് 27 നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു മൂവരും. ഇവര്‍ ഇന്‍സ്റ്റഗ്രമിലൂടെയാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. സംഭവ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും അബ്ദുള്‍ നാസിറിന്റെ നിര്‍ദേശപ്രകാരം സബീറും മുഹമ്മദ് അനസും വിളിച്ചിറക്കി സബീറിന്റെ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുപോയി.

അവിടെ കാത്തുനിന്നിരുന്ന അബ്ദുള്‍ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോവുകയും കാറില്‍വെച്ച്‌ അബ്ദുള്‍ നാസിര്‍ പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തു.സെപ്തംബര്‍ 21 നും പെണ്‍കുട്ടിയുമായി ഇവര്‍ യാത്ര നടത്തി. പിന്നീട് പെണ്‍കുട്ടിയെ വശീകരിച്ച്‌ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലിസ് ദിവസങ്ങള്‍ക്ക് മുന്‍പ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

ഈ മാസം അഞ്ചിന് ഒന്നാം പ്രതിയെ കാസര്‍കോട് നീലേശ്വരത്തുനിന്നും മൂന്നാം പ്രതിയെ പോരൂരില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ സബീറിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Man arrested for trying to molest 16-year-old girl he met on Instagram

Next TV

Related Stories
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

Nov 27, 2021 04:29 PM

നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത്...

Read More >>
Top Stories