യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കുടുംബം രംഗത്ത്

യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കുടുംബം രംഗത്ത്
Aug 18, 2022 03:29 PM | By Vyshnavy Rajan

ആലപ്പുഴ : ആലപ്പുഴ പുന്നപ്രയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കുടുംബം. നന്ദുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിച്ചിട്ടു.

ഇതിനിടെ നന്ദു ട്രെയിന് മുന്നിൽപ്പെടുകയായിരുന്നു എന്നാണ് അച്ഛൻ ആരോപിക്കുന്നത്. സുഹുത്തുക്കളെ ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുന്നത് നന്ദു ചോദ്യം ചെയ്തു.

ഇതാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നന്ദുവിനെതിരെ തിരിയാനുള്ള കാരണം. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും നന്ദുവിന്‍റെ അച്ഛൻ ബൈജു ആരോപിക്കുന്നു.

നന്ദുവിനെ ഓടിച്ചിടുന്നത് കണ്ടെന്ന് ദൃക്സാക്ഷി സജു പറഞ്ഞു. പിന്നീട് രാത്രിയാണ് നന്ദുവിനെ ട്രെയിൻ മുട്ടിയ നിലയിൽ കാണുന്നത്.

ട്രെയിനിടിക്കുന്നതിന് തൊട്ടു മുമ്പ് നന്ദു വീട്ടുകാരുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണ പുറത്ത് വന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിയെന്ന് നന്ദു കുടുംബത്തോട് പറയുന്നുണ്ട്. അവർ വീട്ടിലും വന്ന് ആക്രമിക്കുമെന്നും നന്ദു ചേച്ചിയോട് പറയുന്നുണ്ട്.

A young man died after being hit by a train; Family stands against DYFI workers

Next TV

Related Stories
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories