ഷാജഹാനെ വെട്ടിയത് പാർട്ടി പ്രവർത്തകർ തന്നെയെന്ന് ദൃക്‌സാക്ഷി; പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം

ഷാജഹാനെ വെട്ടിയത് പാർട്ടി പ്രവർത്തകർ തന്നെയെന്ന് ദൃക്‌സാക്ഷി; പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം
Aug 15, 2022 11:29 AM | By Vyshnavy Rajan

പാലക്കാട് : പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയെന്ന ആരോപണവുമായി ദൃക്‌സാക്ഷി രംഗത്ത്.

ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നെന്നും ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ആരോപിക്കുന്നു.

സിപിഐഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നും സുരേഷ് പറയുന്നു. എന്നാല്‍ സുരേഷിന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിനോ അധികൃതര്‍ക്കോ ലഭിച്ചിട്ടില്ല. ഷാജഹാനെ വീടിന് വെളിയിലിട്ടാണ് ശബരിയും അനീഷും വെട്ടിയതെന്നാണ് സുരേഷ് പറയുന്നത്.

ബൈക്കിലെത്തിയ അക്രമികള്‍ ഷാജഹാന്‍ വീടിന് പുറത്തേക്ക് വരാന്‍ കാത്തിരിക്കുകയായിരുന്നു. രാത്രി 9.15ഓടെയാണ് സംഭവം നടന്നത്. സുരേഷിന്റെ പേര് സംഭവത്തിന്റെ ദൃക്‌സാക്ഷിയായി എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശബരി എന്ന ആളാണ് ആദ്യം ഷാജഹാനെ വെട്ടിയതെന്ന് സുരേഷ് പറയുന്നു. പിന്നീട് അനീഷും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. സിപിഐഎം സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും ഇപ്പോള്‍ കുറച്ചുനാളായി പാര്‍ട്ടിയോട് അകന്നുനില്‍ക്കുകയാണെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മൂന്നുപേർ കസ്റ്റഡിയിലെന്ന് സൂചന


പാലക്കാട് : സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കസ്റ്റഡിയിലെന്ന് സൂചന. ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. നേരത്തെ, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും സംഘത്തിലുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

കൊട്ടേക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഞായറാഴ്ച രാത്രിയോടെയാണ് വീട്ടിലേക്ക് പോകുംവഴി കടയുടെ മുന്നിൽ വെച്ച് ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്.

തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയി മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

മരുതറോഡ് പഞ്ചായത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. എ പ്രഭാകരൻ എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഷാജഹാന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും സി.പി.എം ജില്ല നേതൃത്വം ആരോപിച്ചു.


ShaJahan was killed by the party workers; Serious allegations against the party

Next TV

Related Stories
#arrest |നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്

Apr 26, 2024 06:15 AM

#arrest |നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്

സ്വര്‍ണവളകളാണെന്ന് പറഞ്ഞ് വായ്പക്കായി ജീവനക്കാര്‍ക്ക് നല്‍കുകയായിരുന്നു....

Read More >>
#LokSabhaElections2024 |കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

Apr 26, 2024 06:00 AM

#LokSabhaElections2024 |കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്....

Read More >>
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
Top Stories