ദേശീയ പതാക ഉയർത്തിയതിൽ പിഴവ്; തിരിച്ചിറക്കി വീണ്ടും ഉയർത്തി

ദേശീയ പതാക ഉയർത്തിയതിൽ പിഴവ്; തിരിച്ചിറക്കി വീണ്ടും ഉയർത്തി
Advertisement
Aug 15, 2022 09:45 AM | By Divya Surendran

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിൽ പിഴവ്. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു.

Advertisement

പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടറും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മൂന്നുപേർ കസ്റ്റഡിയിലെന്ന് സൂചന

പാലക്കാട് : സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കസ്റ്റഡിയിലെന്ന് സൂചന. ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. നേരത്തെ, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും സംഘത്തിലുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

കൊട്ടേക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഞായറാഴ്ച രാത്രിയോടെയാണ് വീട്ടിലേക്ക് പോകുംവഴി കടയുടെ മുന്നിൽ വെച്ച് ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്.

തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയി മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

മരുതറോഡ് പഞ്ചായത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. എ പ്രഭാകരൻ എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഷാജഹാന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും സി.പി.എം ജില്ല നേതൃത്വം ആരോപിച്ചു.

Error in Hoisting of National Flag; Returned and raised again

Next TV

Related Stories
600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

Sep 21, 2022 07:49 AM

600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുന്നതോടെ 400 ക്യുമെക്സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍...

Read More >>
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

Sep 21, 2022 06:22 AM

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022 06:14 AM

രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം...

Read More >>
ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sep 21, 2022 06:02 AM

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്...

Read More >>
വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

Sep 20, 2022 07:48 PM

വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

വീട് ജപ്തി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി...

Read More >>
അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

Sep 20, 2022 07:43 PM

അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം...

Read More >>
Top Stories