മങ്കിപോക്സ് ലൈംഗികമായി പകരുന്ന രോ​ഗമാണോ...? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

 മങ്കിപോക്സ് ലൈംഗികമായി പകരുന്ന രോ​ഗമാണോ...? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ
Advertisement
Jul 31, 2022 11:16 PM | By Vyshnavy Rajan

കൊവിഡിന് പിന്നാലെ ഇപ്പോൾ മങ്കിപോക്സിന്റെ ഭീതിയിലാണ് രാജ്യം. ലൈംഗികമായി പകരുന്ന അണുബാധയാണ് (എസ്ടിഐ) എന്നതുൾപ്പെടെ മങ്കിപോക്സിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. മങ്കിപോക്സ് ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗമാണെന്നുള്ള വാർത്തകളും വരുന്നുണ്ട്.

Advertisement

മങ്കിപോക്സ് ലെെം​ഗികമായി പകരുന്ന രോ​ഗമാണോ? മങ്കിപോക്സ് ഒരു എസ്ടിഐ രോ​ഗമല്ലെന്നും രണ്ടോ അതിലധികമോ ആളുകൾ തമ്മിലുള്ള ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സമ്പർക്കത്തിലൂടെ പകരുന്ന രോ​ഗമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിനെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, മങ്കിപോക്സിനെ കുറിച്ചും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഹൂസ്റ്റണിലെ മെമ്മോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിലെ പകർച്ചവ്യാധി വിദഗ്ധയായ ഡോ. ലിൻഡ യാൻസി പറഞ്ഞു.

മങ്കിപോക്സ് പ്രാഥമികമായി മൃഗങ്ങളുടെ ഒരു രോഗമാണ്. വൈറസ് ബാധിതരായ രോഗികൾ കാട്ടുമൃഗങ്ങളുമായോ വളർത്തുമൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുതെന്നും ഡോ. ലിൻഡ പറയുന്നു. സ്വവർഗ്ഗാനുരാഗികൾക്കും ബൈസെക്ഷ്വൽ പുരുഷന്മാർക്കും ഇടയിൽ മാത്രമാണ് ഈ വൈറസ് പടരുന്നതെന്ന സന്ദേശങ്ങളും പുറത്ത് വരുന്നുണ്ട്.

ലൈംഗികമായി പകരുന്ന അണുബാധകൾ പ്രധാനമായും ലൈംഗിക സമ്പർക്കത്തിലൂടെയാണ്. വായിലൂടെയോ, യോനിയിലൂടെയോ, മലദ്വാരത്തിലൂടെയോ പകരുന്നതെന്ന് ഡോ. ലിൻഡ പറഞ്ഞു. ചിലത്, ഹെർപ്പസ് പോലെ, ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സമ്പർക്കത്തിലൂടെ പകരാം. ആരെങ്കിലുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ തന്നെ മങ്കിപോക്സ് പിടിപെടാം.

സാധാരണയായി മങ്കിപോക്സ് ബാധിച്ച ഒരു വ്യക്തിയെ പരിചരിക്കുമ്പോൾ മുഖാമുഖ ഇടപെടലുകളിൽ നിന്നുള്ള ശ്വസന സ്രവങ്ങളും രോ​ഗം പടരാൻ കാരണമാകുമെന്ന് Centers for Disease Control and Prevention കൂട്ടിച്ചേർക്കുന്നു.

ഉമിനീർ വഴിയോ ഗർഭിണിയായ വ്യക്തിയിൽ നിന്ന് ഗർഭപിണ്ഡത്തിലേക്ക് പ്ലാസന്റയിലൂടെയോ പകരാനും ഇതിന് കഴിയും.ഇത് ശുക്ലത്തിലൂടെയോ യോനി സ്രവങ്ങളിലൂടെയോ പടരുന്നുണ്ടോ എന്നും രോഗലക്ഷണങ്ങളില്ലാത്ത മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നുണ്ടോ എന്നും സിഡിസി പഠനം നടത്തി കൊണ്ടിരിക്കുകയാണെന്നും ഡോ. ലിൻഡ യാൻസി പറഞ്ഞു.

രോ​ഗം പടരാതിരിക്കാൻ മാസ്ക് ധരിക്കാൻ സിഡിസി വ്യക്തമാക്കുന്നു. കൊവിഡ് 19 പോലെ മങ്കിപോക്സ് വായുവിലൂടെ പകരില്ല. മങ്കിപോക്സിനെ കൊല്ലാൻ ഹാൻഡ് സാനിറ്റൈസർ വളരെ ഫലപ്രദമാണ്. എപ്പോഴും ഒരു ബോട്ടിൽ സാനിന്റെെസർ ഉണ്ടായിരിക്കണമെന്നും അവർ പറയുന്നു.

Is monkeypox a sexually transmitted disease? This is what the experts say

Next TV

Related Stories
കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

Aug 14, 2022 08:17 AM

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം...

Read More >>
 വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

Aug 13, 2022 04:11 PM

വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

വൃക്കയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നപക്ഷം അത് ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും. അതിനാല്‍ തന്നെ വൃക്കയുടെ...

Read More >>
പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

Aug 12, 2022 03:03 PM

പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല...

Read More >>
'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

Aug 10, 2022 01:03 PM

'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി പങ്കാളിയോട് സംസാരിക്കുമ്പോള്‍ മാനസികമായി ചില വിഷമതകളോ പേടിയോ...

Read More >>
 സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Aug 8, 2022 06:12 PM

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ...

Read More >>
'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

Aug 8, 2022 01:52 PM

'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കറുപ്പ്...

Read More >>
Top Stories