വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച്‌ ഭയപ്പെടുത്തി സ്ത്രീ

വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച്‌ ഭയപ്പെടുത്തി സ്ത്രീ
Oct 18, 2021 01:22 PM | By Vyshnavy Rajan

അജ്മീര്‍: രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച്‌ ഭയപ്പെടുത്തി സ്ത്രീ. വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം വീട് തോറും കയറി കുത്തിവയ്പ് നടത്തുന്നത്.

അജ്മീര്‍ ജില്ലയിലെ പിസംഗന്‍ പ്രദേശത്തുള്ള നാഗേലാവ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ സംഘം വീടുകള്‍ കയറി പ്രതിരോധ കുത്തിവയ്പ് നടത്താനിറങ്ങിയത്. അതിനിടെ മെഡിക്കല്‍ സംഘം കംലാ ദേവി എന്ന സ്ത്രീയുടെ വീട്ടിലുമെത്തി. കുത്തിവയ്പ് എടുക്കാനായി സ്ത്രീയെ വിളിച്ചപ്പോള്‍ വീട്ടിനകത്ത് നിന്ന് കൈയില്‍ പാമ്പുമായി വന്ന് സംഘത്തെ ഭയപ്പെടുത്തുകയും ചെയ്തു.

തന്നെ കുത്തിവച്ചാല്‍ പാമ്പിനെ നിങ്ങള്‍ക്ക് നേരെ എറിയുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് സത്രീ ആരോഗ്യപ്രവര്‍ത്തകരോട് ഉറപ്പിച്ചുപറയുന്നുണ്ട്. അതിനിടെ ഒരു ആരോഗ്യപ്രവര്‍ത്തക വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച്‌ സ്ത്രീയോട് പറയുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ താന്‍ വാക്‌സിനെടുക്കില്ലെന്ന് യുവതി ഉറപ്പിച്ചുപറയുന്നു. തന്നെ കുത്തിവച്ചാ ല്‍ നിങ്ങളുടെ ദേഹത്തേക്ക് പാമ്പിനെ എറിയുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് നാട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

The woman threatened the medical team who came to the house for vaccination by showing the snake

Next TV

Related Stories
പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

Nov 27, 2021 10:14 PM

പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

പാകിസ്​താനില്‍ പരിശീലനം സിദ്ധിച്ച ഐ.എസ്​.ഐ ​ ചാരനെ പിടികൂടിയതായി രാജസ്​ഥാന്‍ പൊലീസ്​. ജയ്‌സാല്‍മീറില്‍ നിന്നാണ്​ യുവാവിനെ പൊലീസ്​ പിടി കൂടിയത്​....

Read More >>
വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

Nov 27, 2021 09:25 PM

വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

വിവാഹേതര ബന്ധം പുലര്‍ത്തിയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച്...

Read More >>
കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

Nov 27, 2021 09:18 PM

കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

ക്യാമറയുമായി സഹായിയും ഒപ്പമുണ്ടായിരുന്നു. 500 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥര്‍ എംഎൽഎയോട്...

Read More >>
ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

Nov 27, 2021 09:15 PM

ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.529) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍...

Read More >>
ഒമിക്രോൺ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

Nov 27, 2021 03:59 PM

ഒമിക്രോൺ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാ​ഗ്രതയും ശക്തമാക്കി മുംബൈ കോ‍ർപ്പറേഷൻ....

Read More >>
'ഒമൈക്രോൺ' കോവിഡിന്റെ പുതിയ വകഭേദത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Nov 27, 2021 03:17 PM

'ഒമൈക്രോൺ' കോവിഡിന്റെ പുതിയ വകഭേദത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

'ഒമൈക്രോൺ' കോവിഡിന്റെ പുതിയ വകഭേദത്തില്‍ ജാഗ്രത വേണമെന്ന്...

Read More >>
Top Stories