ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ആൽമരം പൊട്ടിവീണ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക്  ആൽമരം പൊട്ടിവീണ് അപകടം; യാത്രക്കാർ  അത്ഭുതകരമായി രക്ഷപ്പെട്ടു
Advertisement
Jul 3, 2022 10:44 AM | By Vyshnavy Rajan

മലപ്പുറം : ശക്തമായ കാറ്റിലും മഴയിലും പെരിന്തൽമണ്ണ - വളാഞ്ചേരി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ആൽമരം പൊട്ടിവീണ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisement

എടയൂർ റോഡിനും മൂർക്കനാട് റോഡിനുമിടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. മൂന്നംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിലെ കാലപ്പഴക്കമെത്തിയ കൂറ്റൻ ആൽമരത്തിൻ്റെ കൊമ്പുകളാണ് റോഡിനു കുറുകെ പൊട്ടിവീണത്.

സമീപത്തെ വൈദ്യുതി ലൈനിനു മുകളിലേക്ക് മരക്കൊമ്പുകൾ വീണതിനാൽ കാലുകൾ തകർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കരിങ്ങനാട് സ്വദേശി അൽത്വാഫും ഭാര്യയും കുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നത്. വെങ്ങാട്ടെ ബന്ധുവീട്ടിൽ നിന്ന് മടങ്ങും വഴിയാണ് കാർ അപകടത്തിൽ പെട്ടത്.

തകർന്ന കാറിന്റെ ഡോറുകൾ ലോക്കായതിനെ തുടർന്ന് വാഹനത്തിനകത്ത് കുടുങ്ങിയ ഇവരെ ഏറെ നേരത്തെ പരിശ്രമത്തെ തുടർന്നാണ് പുറത്തെത്തിച്ചത്.

പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കൊളത്തൂർ പൊലീസും നാട്ടുകാരും ചേർന്ന് പൊട്ടിവീണ മരച്ചില്ലകൾ നീക്കി വൈകുന്നേരം ആറരയോടെ ഗതാഗതം പുനസ്ഥാപിച്ചു. ഇതേ റൂട്ടിൽ നിരവധി മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും അവ മുറിച്ചു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

A banyan tree fell on top of the running car and the accident occurred; The passengers miraculously escaped

Next TV

Related Stories
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
 പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

Aug 14, 2022 10:50 AM

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും...

Read More >>
ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

Aug 14, 2022 10:32 AM

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

Aug 13, 2022 11:41 PM

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി...

Read More >>
രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 13, 2022 07:08 PM

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

Aug 13, 2022 06:41 PM

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം...

Read More >>
Top Stories