പീഡനപരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം

പീഡനപരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം
Jul 2, 2022 09:12 PM | By Susmitha Surendran

തിരുവനന്തപുരം: പീഡന പരാതിയിലെടുത്ത കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. 

ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പി.സി.ജോർജ് നിലവിൽ ഒമ്പത് കേസുകളില്‍ പ്രതിയാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി.ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു.

തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയോട് ജോർജ് പറഞ്ഞു.

Bail to PC George in molestation complaint

Next TV

Related Stories
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories