ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് പ്രതിപക്ഷ നേതാവ്

ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് പ്രതിപക്ഷ നേതാവ്
Jul 1, 2022 10:16 AM | By Vyshnavy Rajan

കണ്ണൂർ : ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാർ പ്രതിരോധത്തിലായ സമയത്ത് അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി ഡി സതീശൻ ആരോപിച്ചു അക്രമം നടന്ന ഉടൻ സ്ഥലം സന്ദർശിച്ച എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ , കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. എന്ത് തെളിവാണ് ിഇ പി ജയരാജൻറെ പക്കലുള്ളത് . സി സി ടി വി കാമറയിൽ പോലും വ്യക്തത ഇല്ലെന്നാണ് പറയുന്നത്, അങ്ങനെയെങ്കിൽ അക്രമി കോൺഗ്രസുകാരനാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വി ഡി സതീശൻ ചോദിച്ചു.

സർക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെ -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

എംപി ഓഫിസ് ആക്രമണത്തിന് പിന്നാലെ കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻറെ പ്രാധാന്യം കുറയ്ക്കാൻ സി പി എം തന്നെ ആസൂത്രിതമായി നടത്തിയ ആക്രമണമാണോയെന്ന് സംശയമുണ്ട്.

സംസ്ഥാനത്തൊട്ടാകെ പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമമെന്നും വി ഡി സതീശൻ പറഞ്ഞു. അക്രമം നടന്ന ഉടൻ സി പി എം പ്രസ്താവന വന്നു. അത് നേരത്തെ തയാറാക്കിയ പ്രസ്താവനയാണോ എന്ന് സംശയം ഉണ്ടെന്നും വി ഡി സതീശൻ പറഞ്ഞു .

Leader of the opposition says that bombardment is not the style of the Congress

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories