രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 'സിപിഐഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്’ - രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 'സിപിഐഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്’ - രമേശ് ചെന്നിത്തല
Jun 24, 2022 07:21 PM | By Vyshnavy Rajan

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവം സിപിഐഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വിഷയം വളരെ ഗൗരവമേറിയതാണ്. സിപിഐഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ പി ജയരാജനാണ്. എന്നിട്ട് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്.


ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തതെന്നും, ആക്രമിച്ച പ്രവർത്തകരെ ഗുണ്ടകളെന്ന് വിമർശിച്ച് ചെന്നിത്തല പറഞ്ഞു.പൊലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നത്.

ക്രമസമാധാനം നിലനിർത്തേണ്ട പൊലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Rahul Gandhi's office attacked; 'Don't burn your head with CPI (M) fire' - Ramesh Chennithala

Next TV

Related Stories
#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

Apr 26, 2024 11:11 AM

#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ്...

Read More >>
#akantony |  'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

Apr 26, 2024 10:47 AM

#akantony | 'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന്...

Read More >>
#pinarayivijayan |  'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

Apr 26, 2024 10:16 AM

#pinarayivijayan | 'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
Top Stories