കൊവിഡിനെ ചെറുക്കാന്‍ വാക്‌സിന് കഴിയും; പുതിയ പഠനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

കൊവിഡിനെ ചെറുക്കാന്‍ വാക്‌സിന് കഴിയും; പുതിയ പഠനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്
Oct 11, 2021 12:30 PM | By Vyshnavy Rajan

കൊവിഡിനെ കാര്യമായ രീതിയില്‍ തന്നെ ചെറുക്കാന്‍ വാക്‌സിന് സാധ്യമാണെന്ന്‍ പുതിയ പഠനം. ഫ്രഞ്ച് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നൊരു ഗവേഷക സംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. രോഗവ്യാപനം വര്‍ധിക്കാനിടയായ ഡെല്‍റ്റ വകഭേദത്തിനെതിരെ പോലും വാക്‌സിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നാണ് പഠനം പറയുന്നത്.

യുഎസ്, യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് രോഗികളില്‍ നിന്നായാണ് ഗവേഷകര്‍ ഇതിനായി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. അതായത് മറ്റിടങ്ങളിലേക്കെത്തുമ്പോള്‍, വാക്‌സിനുകളും മാറുമ്പോള്‍ പഠനനിരീക്ഷണങ്ങളിലും വ്യത്യാസം വരാം. എന്നാല്‍ അപ്പോഴും ഈ വിഷയത്തില്‍ ഇതുവരെ നടന്നതില്‍ വച്ചേറ്റവും വലിയ പഠനമാണിതെന്നാണ് ഗവേഷകരുടെ അവകാശവാദം.

ഫൈസര്‍/ബയോഎന്‍ടെക്, മൊഡേണ, ആസ്ട്രാസെനേക്ക എന്നീ വാക്‌സിനുകളാണ് പഠനത്തിനായി പരിഗണിച്ചിട്ടുള്ളതും. സെക്കന്‍ഡ് ഡോസ് എടുത്ത് പതിനാല് ദിവസം കഴിഞ്ഞാല്‍ പിന്നെ കൊവിഡ് ഗുരുതരമായി പിടിപെടുന്നതില്‍ നിന്ന് ഏതാണ്ട് 90 ശതമാനത്തോളം വ്യക്തികളെ രക്ഷിക്കാന്‍ വാക്‌സിന് സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

എന്നുവച്ചാല്‍ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചാലും കൊവിഡ് പിടിപെടാം. എന്നാല്‍ രോഗം തീവ്രമാകുന്ന അവസ്ഥ, മരണസാധ്യത എന്നിവ പിടിച്ചുകെട്ടാന്‍ വാക്‌സിന് കഴിയുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരെയും വാക്‌സിന്‍ ഫലപ്രദമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

എഴുപത്തിയഞ്ച് വയസും അതിന് മുകളിലും വരുന്നവര്‍ക്കാണെങ്കില്‍ വാക്‌സിനുകള്‍ക്ക് 84 ശതമാനത്തോളം സുരക്ഷ ഉറപ്പുനല്‍കാന്‍ സാധിക്കുമെന്നും അമ്പത് മുതല്‍ എഴുപത്തിയഞ്ച് വരെ വരുന്നവരില്‍ 92 ശതമാനം സുരക്ഷ ഉറപ്പുനല്‍കാന്‍ സാധിക്കുമെന്നും പഠനം പറയുന്നു.

New research shows that the vaccine can significantly reduce the appearance of bumps on the skin

Next TV

Related Stories
ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

Nov 27, 2021 09:45 PM

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്....

Read More >>
കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

Nov 27, 2021 07:29 AM

കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന്...

Read More >>
പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Nov 26, 2021 10:47 PM

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. അമേരിക്കയിലെ...

Read More >>
താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

Nov 26, 2021 01:19 PM

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ്...

Read More >>
ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

Nov 25, 2021 10:19 PM

ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി...

Read More >>
അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

Nov 20, 2021 12:41 PM

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് കമല...

Read More >>
Top Stories