റൊണാൾഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ.

 റൊണാൾഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ.
Oct 8, 2021 11:46 AM | By Vyshnavy Rajan

രു പതിറ്റാണ്ടിലേറെ മുമ്പ് ലാസ് വെഗാസിൽ നടന്ന സംഭവത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ. മജിസ്‌ട്രേറ്റ് ജഡ്ജ് ഡാനിയൽ ആൽബ്രെഗ്റ്റ്സാണ് കേസ് അവസാനിപ്പിക്കാനുള്ള റൊണാൾഡോയുടെ ആവശ്യം അംഗീകരിക്കണമെന്ന് ശുപാർശ ചെയ്തത്. റൊണാൾഡോയുടെ അഭിഭാഷകൻ പീറ്റർ ക്രിസ്റ്റ്യൻസെൻ ശുപാർശയെ സ്വാഗതം ചെയ്തു.

കോടതി ഈ വിഷയത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിയതിലും റൊണാൾഡോയ്‌ക്കെതിരായ കേസ് റദ്ദാക്കാനും ശുപാർശ ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മയോർഗയുടെ അഭിഭാഷകർ പ്രതികരിച്ചിട്ടില്ല. 2009 ൽ ഹോട്ടൽ മുറിയിൽ വച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മുൻ മോഡൽ കാതറിൻ മയോർഗ പരാതിപ്പെട്ടിരുന്നു. എന്നാൽ പോർച്ചുഗീസ് താരം ആരോപണങ്ങൾ നിഷേധിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും റൊണാൾഡോ വ്യക്തമാക്കി. ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കിയിരുന്നു. എന്നാൽ മയോർഗ നഷ്ടപരിഹാരത്തിനായി വീണ്ടും കോടതിയെ സമീപിച്ചു.

U.S. judge recommends cancellation of sexual assault case against Ronaldo

Next TV

Related Stories
പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്

Nov 27, 2021 01:38 PM

പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്

അടുത്ത സീസണിലേക്കുള്ള ടീമിൽ പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തുന്നില്ലെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ ലോകേഷ് രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവരുടെ...

Read More >>
ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു സെമിയിൽ

Nov 26, 2021 10:41 PM

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു സെമിയിൽ

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു...

Read More >>
ഐപിഎൽ പതിനഞ്ചാം സീസണ്‍; ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്

Nov 25, 2021 12:50 PM

ഐപിഎൽ പതിനഞ്ചാം സീസണ്‍; ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്

ഐപിഎൽ പതിനഞ്ചാം സീസണ്‍ മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...

Read More >>
ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

Nov 24, 2021 12:33 PM

ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ...

Read More >>
‘എന്ത് കഴിക്കണമെന്നത് ക്രിക്കറ്റ് താരങ്ങളുടെ സ്വാതന്ത്ര്യമാണ്' - ‘ഹലാൽ’ റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ

Nov 24, 2021 10:10 AM

‘എന്ത് കഴിക്കണമെന്നത് ക്രിക്കറ്റ് താരങ്ങളുടെ സ്വാതന്ത്ര്യമാണ്' - ‘ഹലാൽ’ റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തിൽ ഹലാൽ മാംസം ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ...

Read More >>
ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍ വനിത

Nov 23, 2021 09:47 PM

ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍ വനിത

ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍...

Read More >>
Top Stories