അജ്ഞാത ശബ്ദം - വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു

അജ്ഞാത ശബ്ദം - വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു
Sep 28, 2021 05:14 PM | By Vyshnavy Rajan

കോഴിക്കോട് : കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്തുള്ള വീട്ടില്‍നിന്നും വലിയ മുഴക്കത്തോടു കൂടിയ അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു.

വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് റവന്യു മന്ത്രി സംഘത്തെ നിയമിക്കുന്നതിന് ഉത്തരവിട്ടത്. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (സെപ്റ്റംബര്‍ 29) ഉച്ചയോടു കൂടി സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്യും.

പരിശോധനക്കു ശേഷം റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് & റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ഹസാര്‍ഡ് അനലിസ്റ്റ്, ജിയോളജിയിലെ അജിന്‍ ആര്‍.എസ് എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍.

ബിജുവിന്റെ വീട് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.

Anonymous Voice - Investigative team assigned to detailed study

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories