അമേരിക്കയുടെ ലജ്ജാകരമായ വിധേയത്വം കേന്ദ്രം അവസാനിപ്പിക്കണം; ഒമാൻ കടലിടുക്കിലെ ആക്രമണത്തിൽ യുഎസ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്ന് പിണറായി വിജയൻ

2026-06-12T16:12:00 | By Anusree vc
#Latest News #Oman Gulf Attack #US Navy #Indian Sailors #Pinarayi Vijayan

തിരുവനന്തപുരം: ( www.truevisionnews.com) ഒമാൻ കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം വേദനിപ്പിക്കുന്നതാണ്. അതിനു ശേഷവും ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പൽ സമാനമായ രീതിയിൽ അമേരിക്കൻ സൈന്യത്താൽ ആക്രമിക്കപ്പെട്ടു. സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതൽ നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ല. പശ്ചിമേഷ്യയിലെ അമേരിക്കൻ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഉപരോധം പിൻവലിച്ച് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനും അമേരിക്കയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒമാൻ തീരത്ത് ഗിനിയ- ബിസൗ പതാകയേന്തിയ എംടി ജൽവീർ എന്ന അസ്‌ഫാൽറ്റ് ടാങ്കർ കപ്പലിനെയാണ് വ്യാഴാഴ്‌ച യുഎസ് സൈന്യം ആക്രമിച്ചത്. കപ്പലിന്റെ എൻജിൻ റൂമിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും ഒമാൻ നാവിക സേനയുടെ സഹായത്തോടെ ഷിനാസ് തുറമുഖത്തേക്ക് മാറ്റി. പലാവു പതാകയേന്തിയ എംടി സെറ്റെബെല്ലോ എന്ന എണ്ണ ടാങ്കറിന് നേരെ ഒമാൻ തീരത്തിന്‌ സമീപം ബുധനാഴ്‌ച യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഹിമാചൽ പ്രദേശ് സ്വദേശി ഡെക്ക് കേഡറ്റ് ആദിത്യ ശർമ, ചീഫ് എൻജിനീയർ ആന്ധ്രപ്രദേശ്‌ സ്വദേശി പട്നാല സുരേഷ്, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച പലാവു പതാകയേന്തിയ എംടി മാരിവെക്‌സ്‌ എന്ന കപ്പലിനെയും യുഎസ്‌ ആക്രമിച്ചു.

Content Highlight: Stop bowing down to US, Pinarayi Vijayan slams Central Government

#Latest News #Oman Gulf Attack #US Navy #Indian Sailors #Pinarayi Vijayan

Next TV

Related Stories
പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

Jul 23, 2026 04:34 PM

പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ചെന്ന് ആരോപണം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസിനെതിരെ...

Read More >>
ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

Jul 23, 2026 04:34 PM

ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് വാഹനം വാങ്ങിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഷോറും നടത്തിപ്പുകാരി...

Read More >>
51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി...! ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

Jul 23, 2026 04:17 PM

51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി...! ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. 51 ലക്ഷത്തിലധികം പേർക്ക് 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത...

Read More >>
adimage
കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

Jul 23, 2026 03:56 PM

കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

വളയം കല്ലുനിരയിൽ അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ 59കാരി മരിച്ചു. പൊലീസ് കേസെടുത്തു. മാനസികാരോഗ്യ സഹായത്തിനായി ഹെൽപ്‌ലൈൻ...

Read More >>
അറിയാം ഭാ​ഗ്യ നമ്പറുകൾ.....!   കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 23, 2026 03:50 PM

അറിയാം ഭാ​ഗ്യ നമ്പറുകൾ.....! കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ PD 566404 നമ്പർ ടിക്കറ്റിന്. 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. പൂർണ്ണ ഫലം...

Read More >>
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Jul 23, 2026 03:31 PM

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ...

Read More >>
Top Stories

adimage adimage