ഇനി നെറ്റും സ്മാര്‍ട്ട് ഫോണുമില്ലാതെ പണം കൈമാറാം; പുതിയ സംവിധാനമിതാ...

ഇനി നെറ്റും സ്മാര്‍ട്ട് ഫോണുമില്ലാതെ പണം കൈമാറാം; പുതിയ സംവിധാനമിതാ...
Mar 9, 2022 11:48 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാത്തവര്‍ക്ക് സാധാരണ ഫോണ്‍ ഉപയോഗിച്ചും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ബാങ്ക് ബാലന്‍സ് അറിയുന്നതിനുമുള്ള 'യുപിഎ 123 പേ' സംവിധാനത്തിന് തുടക്കമായി.

ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവയില്‍ പണമിടപാടിന് ഉപയോഗിക്കുന്ന യുപിഐ (യൂനിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) സേവനം തന്നെയാണ് ഇവിടെയും ഉപയോഗിക്കുക.

നിലവില്‍ *99# എന്ന നമ്പര്‍ ഡയല്‍ചെയ്ത് യുപിഐ ഉപയോഗിക്കാമെങ്കിലും എളുപ്പമല്ലായിരുന്നു. ഇതിന് പകരമാണ് റിസര്‍വ് ബാങ്കാണ് ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന യുപിഐ 123 പേ സംവിധാനം രാജ്യത്ത് അവതരിപ്പിക്കുന്നത്.

നിലവില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി യുപിഐ പേയ്‌മെന്റ് സൗകര്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം ഏറ്റവും ജനപ്രിയ പേയ്‌മെന്റ് രീതിയായി യുപിഐ സമ്പ്രദായം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സാധാരണ ഫോണ്‍ ഉപയോഗിക്കുന്ന 40 കോടിയിലധികം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍.

മൊബൈല്‍ റീചാര്‍ജ്, എല്‍പിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാര്‍ജ്, ഇഎംഐ റീപേയ്‌മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും ലഭ്യമാവും. ഇന്റര്‍നെറ്റ് ഇല്ലാത്ത സാധാരണ ഫോണ്‍ (ഫീച്ചര്‍ ഫോണ്‍) ഉപയോഗിക്കുന്ന 40 കോടിയിലധികം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

ഇവര്‍ക്ക് ഏറെ സഹായകരമാവുന്നതാണ് പുതിയ ഡിജിറ്റര്‍ പേയ്‌മെന്റ് സംവിധാനം. ട്രായ് 2021 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഏകദേശം 118 കോടി മൊബൈല്‍ ഉപയോക്താക്കളുടെ വലിയ മൊബൈല്‍ ഫോണ്‍ ഉപഭോക്തൃ അടിത്തറ ഇന്ത്യയിലുണ്ട്.

ഇതില്‍ 74 കോടി പേര്‍ക്ക് (ജൂലൈ 2021) സ്മാര്‍ട്ട് ഫോണുകളുണ്ട്. ബാക്കിവരുന്ന 40 കോടിയിലധികമാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നൂതനമായ പേയ്‌മെന്റ് സംവിധാനങ്ങളിലേക്ക് കടന്നുചെല്ലാനുള്ള പരിമിതിയേറെയാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ യുപിഐ സേവനത്തോടെ ഇതിനൊരു പരിഹാരമായിരിക്കുകയാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാനുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 'ഡിജിറ്റല്‍സാഥി' എന്ന ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു. ഫോണ്‍: 18008913333, 14431 വെബ്‌സൈറ്റ്: www.digisaathi.info

Money can now be transferred without the Internet and smartphones; Here is the new system ...

Next TV

Related Stories
#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

May 3, 2024 09:16 PM

#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത്...

Read More >>
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
Top Stories