( www.truevisionnews.com ) സമസ്തിപുറിലെ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഭാര്യയാണ് അരുകൊല നടത്തിയതെന്ന കുടുംബത്തിന്‍റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാവിലെയാണ് ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയായ സോനുകുമാര്‍ കൊല്ലപ്പെട്ടത്.
വീട്ടിലെ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചാണ് സോനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മക്കളെ ട്യൂഷന്‍ പഠിപ്പിക്കാനെത്തിയ യുവാവുമായി ഭാര്യ സ്മിത ഝായ്ക്ക് പ്രണയമുണ്ടായി. പതിവ് സമയത്തല്ലാതെ വീട്ടിലേക്ക് കയറി വന്നപ്പോള്‍ സ്മിതയെയും ട്യൂഷന്‍ പഠിപ്പിക്കാനെത്തിയ യുവാവിനെയും സോനു അരുതാത്ത നിലയില്‍ കണ്ടു. ഇത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
.gif)

ആറുവര്‍ഷം മുന്‍പാണ് സോനുവും സ്മിതയും വിവാഹിതരായത്. രണ്ട് മക്കളും ഈ ബന്ധത്തില്‍ ഉണ്ട്. ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ രൂക്ഷമായിരുന്നു. ഒരുഘട്ടത്തില്‍ നാട്ടുകൂട്ടം ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള ഭിന്നത പരിഹരിച്ചത്. മരുമകളെ കാണരുതാത്ത രീതിയില്‍ കണ്ടതായി മകന്‍ തന്നോട് പറഞ്ഞുവെന്ന് സോനുവിന്‍റെ പിതാവ് ടുന്തുനും പറയുന്നു. അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയതും ട്യൂഷന്‍ പഠിപ്പിക്കാനെത്തിയ അധ്യാപകന്‍ വീട്ടില്‍ വരുന്നത് സോനു വിലക്കി. എന്നാല്‍ സ്മിതയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ട്യൂഷന്‍ വീണ്ടും ആരംഭിക്കുകയായിരുന്നു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ സോനു തന്‍റെ ഓട്ടോറിക്ഷയോടിച്ച് വീട്ടിലെത്തിയത് താന്‍ കണ്ടതാണെന്നും എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. സ്മിത സോനുവിന്‍റെ ശരീരത്തിനരികെ ഒന്നും മിണ്ടാതെ തലയ്ക്ക് കൈ കൊടുത്തിരിക്കുകയായിരുന്നുവെന്നും ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഒന്നും സംസാരിക്കാന്‍ തയാറായില്ലെന്നും ടുന്തുനു മൊഴി നല്‍കി.
മകന്‍റെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടതോടെ സംശയം ബലപ്പെട്ടുവെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. സ്മിതയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
Young man found in a pool of blood in his bedroom had an affair with his son's tuition teacher wife killed her husband who questioned him
