കണ്ണൂര്‍: ( www.truevisionnews.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു. ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ജയിലിൽ ഉണ്ടായിരുന്ന 4 പേർക്കും ജയിലിൽ ചാട്ടം അറിയാം. കഞ്ചാവ് നൽകിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നൽകി.
ജയിൽ ചാടുന്നത് സഹ തടവുകാർ ശിഹാബ്, വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് അറിയാമെന്നും മൊഴി നൽകി. ആദ്യം ഗുരുവായൂർ പോയിട്ട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ. മൊബൈൽ ഉപയോഗിച്ച് പാലക്കാടുകാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.
.gif)

കാനത്തൂർ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയിവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയിൽ ചാടുമ്പോൾ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയിൽ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു.
ഇതാണ് ജയിൽ ചാടിയ വിവരം അറിയാൻ വൈകാൻ കാരണം എന്നുമാണ് ഉദ്ദോഗസ്ഥരുടെ മൊഴി. പുലർച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്ത് കടന്നത്. മതിൽ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയിൽ വളപ്പിൽ ഒളിച്ചിരുന്നു. 4.20 നാണ് ജയിൽ ചാടിയതെന്നും ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി.അതേസമയം, റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ തടവിലാക്കിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ഇന്ന് ജയിൽ മാറ്റും. വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോവുക.
Govindachamy's escape from Kannur Central Jail was planned in a grand manner
