'മകൾ ഭർതൃവീട്ടിൽ നേരിട്ടത് അടിമത്വം, റീമ ആത്മഹത്യാക്കുറിപ്പിൽ എഴുതിയതെല്ലാം ശെരിയാണ്'; അച്ഛൻ മോഹനൻ

'മകൾ ഭർതൃവീട്ടിൽ നേരിട്ടത് അടിമത്വം, റീമ ആത്മഹത്യാക്കുറിപ്പിൽ എഴുതിയതെല്ലാം ശെരിയാണ്'; അച്ഛൻ മോഹനൻ
Jul 24, 2025 10:55 AM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമ ഭർതൃവീട്ടിൽ നേരിട്ടത് അടിമത്വമെന്ന് അച്ഛൻ മോഹനൻ. ഭർത്താവും അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നു. ഭർത്താവിന്റെ അമ്മയുടെ നിർദേശപ്രകാരമാണ് മകളെയും മൂന്ന് വയസുകാരനായ കുഞ്ഞിനെയും കമൽരാജ് വീട്ടിൽ നിന്നും ഇറക്കി വിട്ടത്.

കമൽരാജ് ഗൾഫിൽ നിന്ന് തിരികെ വന്നതിന് ശേഷം കുഞ്ഞിനെ തിരികെ ചോദിച്ച് വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് മകൾ കടുംകൈ ചെയ്തത് മോഹനൻ പറഞ്ഞു. മകൾ ആത്മഹത്യ കുറിപ്പിൽ എഴുതിയ കാര്യങ്ങളെല്ലാം സത്യമാണ്. അമ്മയുടെ വാക്ക് കേട്ടാണ് കമൽരാജ് എല്ലാം ചെയ്യുന്നത്. കമൽരാജിന്റെ വീട്ടിൽ റീമയ്ക്ക് ഒരു സ്ഥാനവും നൽകിയിരുന്നില്ല. മാത്രമല്ല അവൾ പറയുന്നത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ലെന്നും മോഹനൻ പറഞ്ഞു.

അവർക്ക് കിട്ടാവുന്നതിൽ വലിയ ശിക്ഷ നൽകണം. ഗാർഹിക പീഡനത്തിനോ ആത്മഹത്യാ പ്രേരണ കുറ്റത്തിനോ പൊലീസ് വകുപ്പുകൾ ചേർത്തിട്ടില്ല പൊലീസ് അന്വേഷണം കൃത്യമല്ലെന്നും തൃപ്തി ഇല്ലെന്നും അച്ഛൻ വ്യക്തമാക്കി. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല. മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്.

തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റീമയെത്തിയ സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്.

വീടിന്റെ മുകൾനിലയിലായിരുന്ന മാതാപിതാക്കൾ റീമ സ്കൂട്ടറുമായി പോകുന്നത് അറിഞ്ഞില്ല. രാവിലെ അടുത്ത ബന്ധു ഫോണിൽ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്. മാതാപിതാക്കൾ താഴെ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പൊലീസെത്തി പരിശോധിച്ചപ്പോൾ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു.

റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിറിൽ റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

'My daughter faced slavery in her in laws house everything Reema wrote in her suicide note is true Father Mohanan

Next TV

Related Stories
ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

Jul 25, 2025 06:32 PM

ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

ജയില്‍ ചാടി പിടിയിലായ ബലാത്സംഗ കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു....

Read More >>
സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

Jul 25, 2025 06:24 PM

സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

ഈ അധ്യയന വർഷം സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....

Read More >>
നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

Jul 25, 2025 05:46 PM

നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി...

Read More >>
'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

Jul 25, 2025 04:52 PM

'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ സർക്കാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ...

Read More >>
ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

Jul 25, 2025 04:42 PM

ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

തൃശ്ശൂർ ജില്ലയിലെ നാട്ടിക നിയോജകമണ്ഡലത്തിലെ എം.എൽ.എ. ആയ സി.സി. മുകുന്ദന്റെ വീടിന്റെ 'കഥയല്ല ഇത്, വേദനിപ്പിക്കുന്ന...

Read More >>
Top Stories










Entertainment News





//Truevisionall