ഹരിപ്പാട്: ( www.truevisionnews.com ) കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്.
കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്പോൾ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിലെ കരാർ ജീവനക്കാരനാണ്. ഭാര്യ : ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനുദാസ്.
.gif)

മറ്റൊരു സമവത്തിൽ നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര കുറ്റാളൂര്‍ കാപ്പില്‍ കുണ്ടില്‍ താമസിക്കുന്ന ഗൗരിപ്രസാദ് ആണ് മരിച്ചത്.റിപ്പോര്‍ട്ടര്‍ ആര്‍മി തിരൂരങ്ങാടി താലൂക്ക് ഓര്‍ഡിനേറ്റര്‍ ശ്രീകുമാറിന്റെ മകനാണ്.വേങ്ങര ഊരകം പുത്തന്‍ പീടിക പൂളാപീസ് സ്റ്റോപ്പില്‍ വെച്ച് രാവിലെ 5 നാണ് സംഭവം.
മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.രാവിലെ ജിമ്മിന് പോകുമ്പോഴാണ് അപകടം. തൊട്ടടുത്ത കോഴി കടയിലേക്ക് കോഴിയിറക്കാന്‍ നിര്‍ത്തിയതായിരുന്നു കോഴി വണ്ടി. ഈ പ്രദേശത്ത് റോഡിന് വീതി കുറവാണ്. രാമപുരം ജംസ് കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് ഗൗരിപ്രസാദ്.
Electricity pole breaks during work KSEB contract worker dies tragically
