(truevisionnews.com) എംആര്‍ഐ സ്‌കാനിങ് മെഷീനിൽ കുടുങ്ങി അറുപത്തിയൊന്നുകാരൻ മരിച്ചു. യുഎസ്സിലെ ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിലുള്ള വെസ്റ്റ്ബറിയില്‍ പ്രാദേശികസമയം ബുധനാഴ്ച വൈകീട്ട് നാലരയ്ക്കാണ് ദാരുണമായ സംഭവം നടന്നത്. ലോഹനിര്‍മിതമായ വലിയ മാല ധരിച്ചുകൊണ്ട് സ്‌കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയ ആളാണ് മരിച്ചത്.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആര്‍ഐ മെഷീന്‍ ഇയാളെ വലിച്ചെടുക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
.gif)

മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് അഥവാ എംആർഐ മെഷീനുകളെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ നിയമങ്ങൾ അനുസരിച്ച്, ശസ്ത്രക്രിയാ മുറിയിലേക്ക് ലോഹമൊന്നും കൊണ്ടുവരരുത്. രോഗികൾ സാധാരണയായി പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങൾ മാറ്റുകയും അവരുടെ ശരീരത്തിൽ എന്തെങ്കിലും ഇംപ്ലാന്റുകളോ ലോഹമോ ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.
61-year-old man dies after getting stuck in MRI scanning machine in US
