നാദാപുരം അരൂണ്ടയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു; ഗതാഗതവും വൈദ്യുതിയും നിലച്ചു

നാദാപുരം അരൂണ്ടയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു; ഗതാഗതവും വൈദ്യുതിയും നിലച്ചു
Jul 17, 2025 07:47 AM | By Jain Rosviya

കോഴിക്കോട്: ( www.truevisionnews.com ) നിർത്താതെ പെയ്ത പേമാരിയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളും അപകടങ്ങളും. കണ്ണൂർ ജില്ലാ അതിർത്തിയിൽ നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു . ഗതാഗതവും വൈദ്യുതിയും നിലച്ചു.

കുന്നിടിഞ്ഞത് അർദ്ധരാത്രിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന് ഏതാനും വാര അകലെ നെല്ലിക്കാപറമ്പ് -അരൂണ്ട- കായലോട്ട് താഴെ റോഡിന് സമീപത്തെ വലിയ കുന്നാണ് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മണ്ണിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതവും പൂർണമായും നിലച്ചു.

ഇതിനിടെ നാദാപുരത്ത് പിക്കപ്പ് വാൻ പുഴ കൈവരിയിൽ ഇടിച്ചു തകർന്നു. അപകടം ഒഴിവായത് തലനാരിഴക്ക്. വണ്ടിയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലാച്ചി - വളയം റോഡിലെ വിഷ്ണുമംഗലം പലത്തിലാണ് അപകടം. മിനി വാനിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം.

കനത്ത മഴയിൽ നിറഞ്ഞ് ഒഴുകുന്ന വാണിമേൽ-മയ്യഴി പുഴയിലേത്ത് വാഹനം വീഴാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ കോൺക്രീറ്റ് കൈവരികൾ പൂർണമായും തകർന്നിട്ടുണ്ട്.


അപകട കാരണം വ്യക്തമായിട്ടില്ല. പാലത്തിൽ ഗതാഗത തടസം നേരിട്ടു. പുലർച്ചെ പൊലീസ് എത്തിയാണ് വാൻ മാറ്റിയത്.

landslide occurred in Arunda Nadapuram and fell into the road traffic and electricity were disrupted

Next TV

Related Stories
പെരുമഴപ്പെയ്ത്ത്; കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു, വടക്കൻ ജില്ലകളിൽ മഴ ശക്തം

Jul 17, 2025 06:34 AM

പെരുമഴപ്പെയ്ത്ത്; കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു, വടക്കൻ ജില്ലകളിൽ മഴ ശക്തം

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു, വടക്കൻ ജില്ലകളിൽ മഴ ശക്തം...

Read More >>
Top Stories










//Truevisionall