കോഴിക്കോട്:( www.truevisionnews.com ) കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ തട്ടിക്കൊണ്ടുപോയവര്‍ ഉള്‍പ്പടെ 5 പേര്‍ പിടിയിലായി. എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനേജറായ ബേപ്പൂർ സ്വദേശിയായ ബിജുവിനെയാണ് പൊലീസുകാർ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്.
മലപ്പുറം കരുവാരക്കുണ്ടിൽ വെച്ചാണ് ഇയാളെ കസബ പോലീസ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ശ്യാം കുമാർ, കരുവാരക്കുണ്ട് സ്വദേശികളായ സഹലുൽ റഹ്മാൻ, ജുനൈസ്, മഞ്ചേരി സ്വദേശി മുഹമ്മദ് അർഷിദ്, കമ്പളക്കാട് സ്വദേശി ഡെൽവിൻ കുര്യൻ എന്നിവരാണ് പിടിയിലായത്.
.gif)

തട്ടിക്കൊണ്ടുപോയവരില്‍ മുഖ്യ പ്രതിക്ക് ബിജു 6ലക്ഷം രൂപ നൽകാൻ ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്. KL 10 AR 0486 എന്ന വാഹനത്തിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
A young man who was kidnapped by a fake police officer from Kozhikode has been found five people have been arrested in the incident
