തിരുവനന്തപുരം:(truevisionnews.com) നെടുമങ്ങാട് വലിയമലയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശിനി ദീപ (52)ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്, അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.
തെറിച്ച് റോഡിലേക്ക് വീണ ദീപയുടെ തലയിലൂടെ ബസ് കയറിയിറങ്ങിയതോടെ തല്‍ക്ഷണം മരണം സംഭവിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മുള്ളുവേങ്ങമൂട് പ്രെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പനയ്‌ക്കോട്ടെ ബന്ധു വീട്ടിലേക്ക് പോയതായിരുന്നു ദീപ. വലിയമല പോലീസ് കേസ് എടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Two-wheeler rider dies after being hit by KSRTC bus in Nedumangad
