ക്ലാസിക് സ്യൂട്ടിൽ ജാൻവി; അനാർക്കലിക്ക് അപാര ലുക്കെന്ന് ഫാഷൻ ലോകം

ക്ലാസിക് സ്യൂട്ടിൽ ജാൻവി; അനാർക്കലിക്ക് അപാര ലുക്കെന്ന് ഫാഷൻ ലോകം
Jun 29, 2025 12:24 PM | By Athira V

( www.truevisionnews.com ) ബോളിവുഡിലെ ഇതിഹാസ താരം രേഖ മുതൽ പുതുതലമുറയിലെ താരമായ ജാൻവി കപൂർ വരെ അനാർക്കലി വസ്ത്രത്തിൽ ഒരു പോലെ തിളങ്ങന്നു. അസുലഭമായ ആ കാഴ്ച കണ്ട ഫാഷൻ പ്രേമികൾ ജനറേഷൻ ഗ്യാപ് ഇല്ലാത്ത വസ്ത്രമെന്ന് അനാർക്കലിയെ വിശേഷിപ്പിച്ചു. അതിന് നിമിത്തമായതോ മുംബൈയിൽ നടന്ന ഉംറാവു ജാൻ റി റിലീസ് ചടങ്ങും. ചടങ്ങിൽ ബി ടൗണിലെ മുതിർന്ന താരം രേഖയെത്തിയത് രാജകീയ ലുക്കിലാണെങ്കിൽ ജാൻവി കപൂർ മനം കവർന്നത് ക്ലാസിക് സ്യൂട്ട് ധരിച്ചാണ്. ബോളിവുഡിലെ ഇതിഹാസ ചിത്രമായ ഉംറാവു ജാന്റെ പ്രത്യേക പ്രദർശനത്തിന് ക്ഷണം ലഭിച്ച നിരവധി ബോളിവുഡ് താരങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നപ്പോൾ ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയത് ബോളിവുഡ് സുന്ദരികൾ ധരിച്ച സുന്ദരമായ അനാർക്കലി വസ്ത്രങ്ങളിലാണ്. താൻകൂടി ഭാഗമായ ചിത്രത്തിന്റെ റി റിലീസ് ചടങ്ങിൽ പങ്കെടുക്കാൻ മുഗൾ റാണിയെപ്പോലെ അണിഞ്ഞൊരിങ്ങിയാണ് രേഖയെത്തിയത്. സ്വർണ-ഐവറി നിറങ്ങളിൽ സമ്പന്നമായ അനാർക്കലിയുടെ ആഡംബരം കൂട്ടിയത് മിറർ വർക്കുകളും ഗോൾഡൻ നിറത്തിലെ പാന്റുമാണ്.

ഗോട്ട പാട്ടി എംബ്രോയ്ഡറി ചെയ്ത ഫുൾസ്ലീവ് ഷിയർ വൈറ്റ് കുർത്തയും പാട്ടി ബോർഡറുകൾ കൊണ്ട് അലങ്കരിച്ച സ്വർണ ഷിയർ ഓർഗൻസ ലെഹങ്കയും ആഢംബരത്തിന്റെ മാറ്റുകൂട്ടി. എപ്പോഴത്തേയും പോലെ കഴുത്തും കാതും കൈയും നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളാണ് താരം ഇക്കുറിയും അണിഞ്ഞത്. ചോക്കർ നെക്ലേസ്, മാങ് ടിക്ക, ജിമിക്കികൾ, വളകൾ എന്നീ അഭരണങ്ങളാണ് തന്റെ ലുക്ക് കംപ്ലീറ്റ് ആക്കാൻ താരം തിരഞ്ഞെടുത്തത്. സ്റ്റേറ്റ്മെന്റ് ആക്സസറിയായി ഒരു പോട്ട്ലി ബാഗാണ് അണിഞ്ഞത്. ഗജ്രയും പൂക്കളും കൊണ്ട് ചെയ്ത കേശാലങ്കാരങ്ങൾ രേഖയുടെ മുഗൾ റാണി ലുക്ക് കംപ്ലീറ്റാക്കി.

ഐവറി-ബീജ് നിറങ്ങളുടെ കോംബിനേഷനിലുള്ള അനാർക്കലി സ്യൂട്ട് ധരിച്ചെത്തിയ ജാൻവി കപൂറും ഏവരുടെയും മനം കവർന്നു. വേഷത്തിൽ ആഢംബരം തുളുമ്പിയപ്പോൾ മേക്കപ്പിൽ മിതത്വം മതിയെന്ന് ജാൻവി തീരുമാനിച്ചു. മാറിലേക്ക് അൽപം ഇറങ്ങിയ സ്വീറ്റ്ഹാർട്ട് നെക് ലൈനായിരുന്നു ആ വസ്ത്രത്തിന്റെ ഹൈലൈറ്റ്. ചിക്കൻകാരി എംബ്രോഡറിയും മിറർവർക്കുകളും പാർട്ടിബോർഡറുകളും അനാർക്കലിക്ക് കൂടുതൽ പകിട്ടേകി.

ഒരു തോളിൽ പ്ലീറ്റ് ചെയ്ത് മറുതോളിൽ നിന്ന് കൈകളിലേക്ക് അലസമായി ഒഴുകിയിറങ്ങുന്ന രീതിയിലാണ് ദുപ്പട്ട സ്റ്റൈൽ ചെയ്തത്. നിറയെ അലങ്കാരങ്ങളുള്ള ജ്യൂട്ട് സാൻഡലുകളും ആഢംബര ജിമുക്കികളും ധരിച്ചാണ് ജാൻവി സുന്ദരിയായത്. രേഖയേയും ജാൻവിയെയും കൂടാതെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നുഷ്രത്ത് ബറൂച്ചയും ഫാത്തിമ സന ​​ഷെയ്ഖും അനാർക്കലിയിൽ ഏറെ സുന്ദരികളായിരുന്നു.




Janhvikapoor classic suit fashion world Anarkali looks amazing

Next TV

Related Stories
ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

Jul 25, 2025 04:22 PM

ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

കിഡ്സ് ഫാഷനുകളും ആക്സസറികളും വമ്പിച്ച വിലക്കുറവിൽ എത്തിക്കുകയാണ്...

Read More >>
തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

Jul 23, 2025 06:55 PM

തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ...

Read More >>
ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

Jul 22, 2025 06:01 PM

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ', പുതിയ തലമുറയുടെ സ്റ്റൈൽ...

Read More >>
ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

Jul 22, 2025 03:08 PM

ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി...

Read More >>
'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

Jul 20, 2025 06:15 PM

'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി...

Read More >>
Top Stories










//Truevisionall