പണം ഇരട്ടിയാക്കൽ, വിദേശത്ത് ജോലി, ബിസിനസ് പ്രമോഷൻ; സമൂഹമാധ്യമങ്ങളിലൂടെ ഇരുപത്തിരണ്ടുകാരൻ തട്ടിയത് ലക്ഷങ്ങള്‍

പണം ഇരട്ടിയാക്കൽ, വിദേശത്ത് ജോലി, ബിസിനസ് പ്രമോഷൻ; സമൂഹമാധ്യമങ്ങളിലൂടെ ഇരുപത്തിരണ്ടുകാരൻ തട്ടിയത് ലക്ഷങ്ങള്‍
Jul 10, 2025 08:14 AM | By VIPIN P V

ഇടുക്കി: ( www.truevisionnews.com) സമൂഹമാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 22 കാരൻ കർണാടക പൊലീസിന്റെ പിടിയിൽ. രാജാക്കാട് സ്വദേശി അദ്വൈതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ സേവനങ്ങളും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്താണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.

ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ് ഓൺലൈനിലൂടെ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർണാടക ഗാഥായി സൈബർ പൊലീസ് ഇടുക്കിയിലെത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്. കർണാടകയിലെ വിവിധയിടങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയെന്നാണ് സൂചന. വിവിധ സ്റ്റേഷനുകളിൽ അദ്വൈതിനെതിരെ പരാതികളുണ്ട്.

പണം നിക്ഷേപിച്ചിരട്ടിയാക്കൽ, വിദേശത്ത് ജോലി, സമൂഹമാധ്യമങ്ങളിലൂടെ ബിസിനസ് പ്രമോഷൻ തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ചെയ്തണ് അദ്വൈതിന്റെ നേതൃത്വത്തിലുള്ള സംഘം പണം തട്ടിയത്. കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് രൂപീകരിച്ചാണ് പണം സ്വീകരിച്ചത്. കർണാടകയിലെ വലിയ തട്ടിപ്പ് സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നാണ് സൂചന. വാഹന കച്ചവടം ചെയ്യാനെന്ന പേരിലാണ് അദ്വൈത് കർണാടകയിലെത്തിയത്.

Money doubling work abroad business promotion 22 year old swindles lakhs through social media

Next TV

Related Stories
കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 30, 2025 11:11 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

Jul 30, 2025 11:02 PM

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....

Read More >>
വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

Jul 30, 2025 09:00 PM

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര...

Read More >>
ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

Jul 30, 2025 04:09 PM

ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും...

Read More >>
ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Jul 30, 2025 03:13 PM

ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News

//Truevisionall