രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ
Jul 4, 2025 04:45 PM | By Athira V

( www.truevisionnews.com)റങ്ങാൻ ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ചിലർക്ക് രാത്രികാലങ്ങളിൽ ഉറങ്ങാൻ സാധിക്കാറുമില്ല . ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. തെറ്റായ ശീലങ്ങളും ജീവിതശൈലിയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്.

നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് പര്യാപ്തമായ ഉറക്കം അത്യന്താപേക്ഷിതമാണ്. രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം ഉറങ്ങുന്നതിന് മുമ്പുള്ള നമ്മുടെ പ്രവർത്തനങ്ങളാണ്. സോഷ്യൽ മീഡിയ ഉപയോഗം, ടെലിവിഷൻ കാണൽ, ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്യുന്നുണ്ടെങ്കിൽ സുഖകരമായ രാത്രി ഉറക്കം എളുപ്പമാകില്ല.

ഉറക്കത്തിന് മുമ്പായി ഏർപ്പെടുന്ന പ്രവർത്തനങ്ങൾ ഉറക്കത്തെ എങ്ങനെ സ്വാധിനിക്കും എന്നതിനെ പറ്റി ഇപ്പോഴും പലരും ബോധവാന്മാരല്ല. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഉണ്ട്. കിടന്നാലും പെട്ടന്ന് ഉറങ്ങാന്‍ സാധിക്കാതെ വരുന്നതും മിക്കവരുടെയും പ്രശ്‌നമാണ്.

ദിവസേനയുള്ള ജോലിഭാരം കാരണം ക്ഷീണിതമാകുന്ന ശരീരത്തിന് പൂർണ്ണമായ ഒരു രാത്രിയിലെ ഉറക്കം അനിവാര്യമാണ്. ഉറക്കം ഒരു അനുഗ്രഹമാണെന്ന് ഉറക്കമില്ലാത്തവർ പറയുന്നത് . ഉറക്കക്കുറവ് പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവിനെ ബാധിക്കുമെന്നത് വാസ്തവമാണ്.

എന്നാൽ, ചില ശീലങ്ങൾ നമ്മുടെ ഉറക്കത്തിന് തടസ്സമാകുന്നുണ്ടെന്ന കാര്യം പലപ്പോഴും നാം തിരിച്ചറിയുന്നില്ല. ഉറക്കം വരാതിരിക്കുകയോ, ഇടയ്ക്കിടെ ഉറക്കം മുറിയുകയോ ചെയ്യുന്നത് ചിലപ്പോൾ നമ്മുടെ ദിനചര്യയിലെ ചില ശീലങ്ങളുടെ പരിണതഫലമായിരിക്കും. ഈ മോശം ശീലങ്ങൾ രാത്രിയിൽ പൂർണ്ണമായ ഉറക്കം ലഭിക്കുന്നതിന് തടസ്സമാവുകയും തന്മൂലം ക്ഷീണവും അലസതയും നിറഞ്ഞ ഒരു ദിവസത്തിന് കാരണമാവുകയും ചെയ്യും.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രാത്രിയിൽ ഉറക്കം കുറയാൻ കാരണമാകാറുണ്ട്. രാത്രി വൈകിയും ജോലി ചെയ്യുന്നത് അതുപോലെ രാത്രി ഭക്ഷണം നേരം വൈകി കഴിക്കുന്നത് എന്നിവയൊക്കെ നമ്മുടെ ഉറക്കത്തെ സ്വാധിനിക്കാറുണ്ട്.

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ദഹനത്തിന് കൂടുതൽ സമയമെടുക്കുന്ന ഇത്തരം ഭക്ഷണങ്ങൾ മെറ്റബോളിസത്തെയും ആസിഡ് ഉത്പാദനത്തെയും ഉത്തേജിപ്പിക്കുന്നതിലൂടെ സുഖകരമായ ഉറക്കം തടസപ്പെടാൻ കാരണമാകുകയും ചെയ്യും.

രാത്രി കഠിനമായ ജോലികളിൽ ഏർപ്പെടുന്നത് നമ്മുടെ ഉറക്കത്തെ ബാധിക്കും.രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ജിമ്മിൽ പോകുന്നത് പതിവാക്കിയിട്ടുള്ളവർ അക്കാര്യം ഗൗരവപൂർവ്വം പുനർവിചിന്തനം ചെയ്യേണ്ടതാണ്.രാത്രി വൈകി നടത്തുന്ന തീവ്രമായ വ്യായാമങ്ങൾ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും അതുവഴി സുഖകരമായ ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും.

ശാരീരിക താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവും തീവ്രവ്യായാമത്തിന്റെ പരിണതഫലമാണ്, ഇത് ഉറക്കചക്രത്തെ പ്രതികൂലമായി ബാധിക്കും. എന്നിരുന്നാലും, ചില വ്യക്തികളിൽ ക്രമമായ ലഘുവ്യായാമങ്ങൾ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രാത്രിയിലെ ഫോൺ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. രാത്രി വൈകിയും ഉള്ള ഫോൺ ഉപയോഗം ഇന്ന് വളരെ സാധാരണമായ ഒരു ശീലമായി മാറിയിരിക്കുന്നു.എന്നാൽ, ഫോണുകളിൽ നിന്നുള്ള നീല വെളിച്ചം നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ വെളിച്ചം മൂലം ശരീരം പകൽ സമയമാണെന്ന് തെറ്റിദ്ധരിക്കുകയും, അത് സ്വാഭാവിക ഉറക്ക ചക്രമായ സർക്കാഡിയൻ താളത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഇത് മെലറ്റോൺ എന്ന ഹോർമോണിന്റെ ഉൽപാദനത്തെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. തന്മൂലം, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗം ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. പകരം ഉറക്കത്തിന് മുമ്പ് ശരീരത്തെ ശാന്തമാക്കാനും വിശ്രമം നൽകാനുമായി വായനയും അരോമാതെറാപ്പിയും ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ കാരണമാകും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ആളുകൾ സാധാരണമായി ചെയ്യുന്ന ചില തെറ്റുകൾ ഇവയാണ്. സ്ഥിരമായി ഉറക്ക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടാവുന്നതാണ്.






Are you having trouble sleeping at night? If so, try avoiding these things

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories










//Truevisionall