(truevisionnews.com) ജീവിതത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിനിടെ ആരോഗ്യം മറക്കുന്നവരായിരിക്കും നമ്മളിൽ പലരും. അധിക നേരം ജോലി ചെയ്യുമ്പോൾ മാനസികമായും ശാരീരികമായും തളർന്നു പോകുന്നവരുമുണ്ട്. അധിക നേരം ഇരുന്ന് ജോലിചെയ്യുന്നവരാണോ എങ്കില്‍ ആ ശീലം ഒഴിവാക്കിക്കോളൂ.
ജീവിതശൈലിയിലെ ഈ പിഴവ് മൂലം തലച്ചോറ് ചുരുങ്ങിപ്പോകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതനേരമുള്ള ഇരുപ്പ് തലച്ചോറ് ചുരുങ്ങാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് പ്രായമായവരില്‍ ഇത് അല്‍ഷിമേഴ്സ് സാധ്യത കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.അധികനേരം ഒരേ ഇരിപ്പിൽ ജോലി ചെയ്യുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
.gif)

അധികനേരം ഇരുന്ന് ജോലി ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ:
നടുവേദനയും കഴുത്തുവേദനയും: തുടർച്ചയായി ഇരിക്കുന്നതും തെറ്റായ ഇരിപ്പ് രീതിയും നടുവിനും കഴുത്തിനും വേദന കൂട്ടുന്നു. കൂടാതെ അമിത സമ്മർദ്ദം നൽകുന്നു. ഇത് ഡിസ്ക് പ്രശ്നങ്ങൾ, പേശിവേദന എന്നിവയ്ക്ക് കാരണമാകും.
അമിതവണ്ണം കൂടാൻ ഇടയാകുന്നു: കൂടുതൽ സമയം ഇരിക്കുമ്പോൾ ശരീരം കലോറി കുറച്ച് മാത്രമേ എരിച്ച് കളയുന്നുള്ളൂ. ഇത് അമിതവണ്ണത്തിലേക്കും അതുവഴി മറ്റ് പല രോഗങ്ങളിലേക്കും നയിക്കും.
പ്രമേഹം: ദീർഘനേരം ഇരിക്കുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഹൃദ്രോഗം: രക്തചംക്രമണം കുറയുന്നതും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കൂടുന്നതും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.
പേശികളുടെ ബലക്ഷയം: കാലുകളിലെയും നിതംബത്തിലെയും പേശികൾ ദീർഘനേരം അനങ്ങാതെ ഇരിക്കുന്നത് വഴി ദുർബലമാവുകയും പ്രവർത്തനക്ഷമത കുറയുകയും ചെയ്യും. ഇത് വീഴ്ചകൾക്കും പരിക്കുകൾക്കും സാധ്യത കൂട്ടുന്നു.
വെരിക്കോസ് വെയിൻ: കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് വെരിക്കോസ് വെയിനിന് കാരണമായേക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങൾ: ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
ചിലതരം കാൻസറുകൾ: വൻകുടലിലെ കാൻസർ, സ്തനാർബുദം തുടങ്ങിയ ചിലതരം കാൻസറുകൾ വരാനുള്ള സാധ്യതയും ദീർഘനേരമുള്ള ഇരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
അധികനേരം ഇരുന്ന് ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക: ഇരുന്ന് കൊണ്ടുള്ള ജോലി ചെയ്യുമ്പോൾ ഓരോ 30 മിനിറ്റിലും അല്ലെങ്കിൽ ഒരു മണിക്കൂറിലും എഴുന്നേറ്റ് കുറച്ചു ദൂരം നടക്കുക, അല്ലെങ്കിൽ ലഘുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക. ഇത് ശരീരത്തിന് വ്യായാമമാകും
ശരിയായ ഇരിപ്പ് രീതി: കസേരയിൽ നേരെ നിവർന്നിരിക്കുക. നടുവിന് താങ്ങ് നൽകുക, പാദങ്ങൾ തറയിൽ പതിച്ച് വെക്കുക. ഇരിക്കുന്ന രീതി പ്രത്യേകം ശ്രദ്ധിക്കണം.
ചെറിയ വ്യായാമങ്ങൾ: ഓഫീസിൽ ഇരുന്നുതന്നെ ചെയ്യാവുന്ന ലഘു വ്യായാമങ്ങളുണ്ട്. കഴുത്ത്, തോളുകൾ, കൈക്കുഴ എന്നിവയ്ക്കുള്ള വ്യായാമങ്ങൾ ചെയ്യാം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടത്തം, യോഗ, ഓട്ടം, നീന്തൽ തുടങ്ങിയ മിതമായ വ്യായാമം ചെയ്യുന്നത് വളരെ പ്രധാനമാണ്.
ധാരാളം വെള്ളം കുടിക്കുക: ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം: ആരോഗ്യത്തിന് ഏറ്റവും പ്രധാനം പോഷക പ്രധമായ ഭക്ഷണ ക്രമമാണ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തിയ സമീകൃതാഹാരം കഴിക്കുക.
അധികനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ആരോഗ്യപ്രശ്നങ്ങലെ മറികടക്കാം
work Sitting for long hours of time health issues
