( www.truevisionnews.com) ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കും. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനം ഉണ്ടായി.
ടിവികെ എഐഎഡിഎംകെ സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടി. ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ല. ബിജെപി യുടെ കൂടെ ചേരാൻ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ല.
.gif)

ഇത് ടിവികെ ആണെന്നും വിജയ് പറഞ്ഞു. ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് വ്യക്തമാക്കി. പരന്തൂർ വിനത്താവളം, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വന്ന് സമരം ചെയ്യുമെന്ന് വിജയ് വെല്ലുവിളിച്ചു. 15000 ജനങ്ങളുടെ പ്രശ്നം സർക്കാരിന് ചെറുതാണോ എന്നും വിജയ് വിജയ് ചോദിച്ചു.
എന്താണ് തമിഴക വെട്രി കഴകം?
തമിഴ് ചലച്ചിത്ര നടനായ വിജയ് സ്ഥാപിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ് തമിഴക വെട്രി കഴകം (TVK). 2024 ഫെബ്രുവരി 2-നാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് ഈ പാർട്ടി രൂപീകരിച്ചത്. "പിറപ്പൊക്കും എല്ലാ ഉയിർക്കും" (ജന്മം കൊണ്ട് എല്ലാവരും തുല്യരാണ്) എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം.
ലക്ഷ്യം:
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചിരുന്നില്ല.
പ്രത്യയശാസ്ത്രം:
മതനിരപേക്ഷത, സാമൂഹിക നീതി, സമത്വം എന്നിവയിലാണ് പാർട്ടിയുടെ പ്രവർത്തനം ഊന്നുന്നത്. അഴിമതി രഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.
വഴികാട്ടികൾ:
പെരിയോർ, കാമരാജ്, ബി.ആർ. അംബേദ്കർ, വേലു നാച്ചിയാർ, അഞ്ജല അമ്മാൾ എന്നിവരെയാണ് പാർട്ടി രാഷ്ട്രീയ വഴികാട്ടികളായി കണക്കാക്കുന്നത്.
നയങ്ങൾ:
- മതേതര സാമൂഹ്യനീതി ഉറപ്പാക്കുക.
- സംസ്ഥാന സ്വയംഭരണം.
- എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം.
- ദ്വിഭാഷാ നയം (തമിഴും ഇംഗ്ലീഷും മാത്രം, ഹിന്ദി വേണ്ട എന്ന നിലപാട്).
- അഴിമതി വിരുദ്ധത.
- പ്രതിലോമ ആശയങ്ങളെ നിരാകരിക്കുക.
- മയക്കുമരുന്ന് രഹിത തമിഴ്നാട്.
- വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തും.
- ഗവർണർ സ്ഥാനം നീക്കുന്നത് ചർച്ച ചെയ്യും.
- കുറഞ്ഞത് മൂന്നിലൊന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകും.
No alliance with BJP Vijay to be Tamil Nadu's CM candidate
