ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ
Jul 4, 2025 06:58 AM | By Athira V

( www.truevisionnews.com ) പെട്ടെന്ന്‌ ഗര്‍ഭം ധരിക്കാനുള്ള വഴിയായി പലരും കരുതുന്ന ഒന്നാണ്‌ നിത്യവുമുള്ള ലൈംഗിക ബന്ധം. എന്നാല്‍ ഇത്തരത്തില്‍ നിത്യേന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ പുരുഷന്മാരിലെ ബീജത്തിന്റെ അളവ്‌ കുറയ്‌ക്കാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. നിത്യവുമുള്ള ലൈംഗിക ബന്ധമല്ല മറിച്ച്‌ സ്‌ത്രീകള്‍ക്ക്‌ അണ്ഡോദ്‌പാദനം നടക്കുന്ന ദിവസത്തിന്റെ മുന്‍പുള്ള മൂന്ന്‌-നാല്‌ ദിവസങ്ങളിലെ തുടര്‍ച്ചയായ ലൈംഗിക ബന്ധങ്ങളാണ്‌ ഗര്‍ഭധാരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയെന്ന്‌ ഹെല്‍ത്തീഷ്യന്‍സിലെ വന്ധ്യത രോഗ വിദഗ്‌ധ ഗീത ഭഭാനി എച്ച്‌ടി ലൈഫ്‌ സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ ദിവസങ്ങള്‍ക്ക്‌ ശേഷമുള്ള ലൈംഗിക ബന്ധങ്ങളെല്ലാം പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും അഭിനിവേശവും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാകണമെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി. ഗര്‍ഭധാരണവും വന്ധ്യതയുമായി ബന്ധപ്പെട്ട മറ്റ്‌ ചില തെറ്റിദ്ധാരണകളും ഗീത ഭഭാനി ചൂണ്ടിക്കാട്ടുന്നു.

1. പ്രായമായ സ്‌ത്രീകള്‍ക്ക്‌ മാത്രമാണോ വന്ധ്യത ?

പ്രായം കൂടും തോറും സ്‌ത്രീകളിലെ അണ്ഡത്തിന്റെ നിലവാരത്തിലും എണ്ണത്തിലും കുറവ്‌ സംഭവിക്കാമെന്നത്‌ ശരിയാണെങ്കിലും വന്ധ്യത പ്രായത്തെ മാത്രം ആശ്രയിക്കുന്ന ഒന്നല്ല. ചെറുപ്പക്കാരികള്‍ക്കും വന്ധ്യത പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സമ്മര്‍ദ്ദം, ഹോര്‍മോണല്‍ അസന്തുലനങ്ങള്‍, പോഷണമില്ലായ്‌മ, ലൈംഗികബന്ധത്തിലെ ചിട്ടയില്ലായ്‌മ, പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ സിന്‍ഡ്രോം, പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌ എന്നിവയെല്ലാം യുവതികളില്‍ വന്ധ്യതയ്‌ക്ക്‌ കാരണമാകാം.

2. വൈകാരിക ആരോഗ്യവുമായി ബന്ധമുണ്ടോ ?

സമ്മര്‍ദ്ദവും ഗര്‍ഭധാരണവും തമ്മില്‍ നേരിട്ട്‌ ബന്ധം സൂചിപ്പിക്കുന്ന പഠനങ്ങളൊന്നും ഇല്ലെങ്കിലും നമ്മുടെ വൈകാരികമായ ആരോഗ്യം മുഖ്യമാണ്‌. ഉയര്‍ന്ന സമ്മര്‍ദ്ദതോത്‌ സ്‌ത്രീകളിലെ ഹോര്‍മോണല്‍ അസന്തുലനത്തിനും പുരുഷന്മാരിലെ ബീജത്തിന്റെ നിലവാരക്കുറവിനും കാരണമാകാം. സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനാല്‍ തന്നെ ഗര്‍ഭധാരണ സാധ്യത കൂട്ടുന്നതാണ്‌.

3. വര്‍ക്ക്‌ഔട്ട്‌ വന്ധ്യതയിലേക്ക്‌ നയിക്കുമോ ?

വര്‍ക്ക്‌ഔട്ട്‌ ചെയ്യുന്നത്‌ വന്ധ്യതയ്‌ക്ക്‌ കാരണമാകാമെന്ന ഒരു തെറ്റിദ്ധാരണയും പരക്കെയുണ്ട്‌. മിതമായ തോതിലുള്ള വര്‍ക്ക്‌ ഔട്ട്‌ ആകമാനമായ ആരോഗ്യത്തിനും പ്രത്യുത്‌പാദനത്തിനും നല്ലതാണ്‌. എന്നാല്‍ ദിവസത്തില്‍ നാല്‌ മണിക്കൂറിലധികം നീളുന്ന പരിശീലനവും ശരീരത്തിലെ വളരെ കുറഞ്ഞ കൊഴുപ്പും കായിക താരങ്ങള്‍ പോലെയുള്ളവര്‍ക്ക്‌ ക്രമം തെറ്റിയ ആര്‍ത്തവം ചിലപ്പോഴൊക്കെ ഉണ്ടാക്കാറുണ്ട്‌. വ്യായാമത്തിന്റെ കാര്യത്തില്‍ ഒരു ബാലന്‍സ്‌ കണ്ടെത്തുന്നത്‌ നന്നായിരിക്കും. വന്ധ്യത വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണെന്ന്‌ ഇപ്പോഴും പൊതുചിന്ത. എന്നാല്‍ ലോകത്തില്‍ ആറില്‍ ഒരാള്‍ക്ക്‌ വന്ധ്യതയുണ്ടാകാമെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. വന്ധ്യതയ്‌ക്ക്‌ പിന്നിലെ ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നതും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്‌.


Having sex every day is not good for men...! Learn more

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories










//Truevisionall