'നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണ്, ആരോഗ്യമന്ത്രി രാജി വെക്കണം’ - രാജീവ് ചന്ദ്രശേഖർ

'നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണ്, ആരോഗ്യമന്ത്രി രാജി വെക്കണം’ - രാജീവ് ചന്ദ്രശേഖർ
Jul 3, 2025 03:56 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം.

അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കണം.

കേരളത്തിലെ ആരോഗ്യ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയിൽ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. തീർത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സർക്കാർ ആശുപത്രിയിൽ എത്തുന്ന ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ. ഉപകരണങ്ങളില്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങുന്നതായി അടുത്തിടെ യൂറോളജി വിഭാഗം മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു.

അവശ്യമരുന്നുകൾ പോലും ആശുപത്രികളിൽ ലഭ്യമാകാത്ത സാഹചര്യമുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ നടപ്പാക്കുന്നില്ല. കാരുണ്യ പദ്ധതിയും അവതാളത്തിലാണ്. ഇത്തരത്തിൽ എൽഡിഎഫ് കൊട്ടിഘോഷിക്കുന്ന N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ ആണെന്ന് ഓരോ സംഭവങ്ങളും അടിവരയിടുകയാണ്, രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ന രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്.

ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദേശം തന്നിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും അറിയിച്ചു.

മെഡിക്കല്‍ കോളജിന്റെ 14-ാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇരുവരുടേയും പരുക്കുകള്‍ സാരമല്ല. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.










health minister veena george must resign rajeev chandrasekhar

Next TV

Related Stories
ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Jul 30, 2025 08:03 PM

ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു...

Read More >>
പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

Jul 30, 2025 07:39 PM

പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക്...

Read More >>
തേവലക്കരയിലെ ദുരന്തം: മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം, കെഎസ്ഇബിക്ക് ഇളവില്ല

Jul 30, 2025 06:57 PM

തേവലക്കരയിലെ ദുരന്തം: മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം, കെഎസ്ഇബിക്ക് ഇളവില്ല

തേവലക്കരയിലെ ദുരന്തം മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10...

Read More >>
‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

Jul 30, 2025 06:26 PM

‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

സന്യാസിനിമാർ മതേതര ഭാരതത്തിൻ്റെ അഭിമാനമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലിമീസ്...

Read More >>
പശുവിനെ വളർത്തുന്നുണ്ടോ...?  ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

Jul 30, 2025 05:43 PM

പശുവിനെ വളർത്തുന്നുണ്ടോ...? ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

ക്ഷീരകർഷകർക്ക് ആശ്വസം, തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ...

Read More >>
Top Stories










Entertainment News





//Truevisionall