കാഞ്ഞങ്ങാട് : ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വർഷം കഠിനതടവും 21,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റിക്കോൽ വളവിൽ, വള്ളിവളപ്പിൽ ഹൗസിൽ ബാബു (61) വിനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.
കുറ്റിക്കോൽ ഗ്രാമത്തിൽ വളവിൽ എന്ന സ്ഥലത്ത് താമസിച്ചുവരുന്ന 13 വയസ് പ്രായമുള്ള ആൺ കുട്ടിയെ 2023 മാർച്ച് മാസം അഞ്ചിന് മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്ത് ലൈംഗികമായി ഉപദ്രവിക്കുകയും, അതിന് ശേഷം കുട്ടിയെ പിന്തുടർന്നു ശല്യപ്പെടുത്തുകയും, ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ്ശിക്ഷ ബേഡ കം പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
minor boy sexually assaulted accused gets eight years rigorous imprisonment
