മുംബൈ: ( www.truevisionnews.com ) മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിൽ നാല് വയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അച്ഛൻ അറസ്റ്റിൽ. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിനെ തുടർന്നാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതോടെ ഭാര്യ വർഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകൾ ആരുഷി ചോക്ലേറ്റ് വാങ്ങാൻ അച്ഛനോട് പണം ചോദിച്ചത്. ദേഷ്യം വന്ന ഇയാൾ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
.gif)

ഭർത്താവിന് വധശിക്ഷ നൽകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ലത്തൂർ ജില്ലയിലെ ഉദഗിർ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണ് പ്രതി. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബാലാജി റാത്തോഡിനെ അറസ്റ്റ് ചെയ്തു.
Father strangles daughter death after asking for money buy chocolate
