ഫുഡ് ഡെലിവറി ജീവനക്കാരനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തി; ഭാര്യയും ഭാര്യാമാതാവുമടക്കം ആറ് പേർ അറസ്റ്റിൽ

ഫുഡ് ഡെലിവറി ജീവനക്കാരനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തി; ഭാര്യയും ഭാര്യാമാതാവുമടക്കം ആറ് പേർ അറസ്റ്റിൽ
Jun 30, 2025 07:44 AM | By Athira V

ചെന്നൈ :( www.truevisionnews.com ) അശോക് നഗറിൽ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ഏഴാം അവന്യൂവിലെ എൽഐജി ഫ്ലാറ്റ്‌സിൽ താമസിച്ചിരുന്ന ആർ.കലൈയരസൻ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും (45) പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഒന്നര വർഷമായി വേർപിരിഞ്ഞു താമസിച്ചിരുന്ന കലൈയരസൻ, ഇടയ്ക്കിടെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഒരേ അയൽപക്കത്ത് താമസിച്ചിരുന്നതിനാൽ, തർക്കം പതിവായി. തുടർന്നാണു കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 15നു പുലർച്ചെ ബൈക്കിലെത്തിയ 2 പേർ കലൈയരസനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു.

സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കളായ 4 യുവാക്കൾ പിടിയിലായിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു തമിഴരസിയും ശാന്തിയും അറസ്റ്റിലായത്. ഇരുവർക്കും കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

food delivery worker murdercase ,wife and motherinlaw arrested

Next TV

Related Stories
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

Jul 28, 2025 12:51 PM

പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

സേലം ജില്ലയിൽ വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍...

Read More >>
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
Top Stories

//Truevisionall