---
title: "കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം "
english_title: "Elderly auto driver drowns while bathing in temple pond in Kannur Tragic end"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303801/elderly-auto-driver-drowns-while-bathing-in-temple-pond-in-kannur-tragic-end"
published_at: "2025-07-21T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687dfacfc0f44_kannur.jpg"
keywords: []
---

# കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം 

> **Lead Summary:** **കണ്ണൂർ: **കുന്നാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ വയോധികൻ മുങ്ങിമരിച്ചു. പന്നേൻപാറ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധാകരൻ സ്ഥിരമായി കുളത്തിലെത്തി കുളിക്കാറുണ്ടായിരുന്നു.

## Article Content

**കണ്ണൂർ: **കുന്നാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ വയോധികൻ മുങ്ങിമരിച്ചു. പന്നേൻപാറ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധാകരൻ സ്ഥിരമായി കുളത്തിലെത്തി കുളിക്കാറുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് കീഴ്മാട് മാമ്പുഴയിൽ ഇരുപതുകാരൻ മുങ്ങി മരിച്ചു. മരിച്ചത് പണ്ടാരപറമ്പ് സ്വദേശി നാസിൽ( 20). ബന്ധുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ നാസിൽ വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303801/elderly-auto-driver-drowns-while-bathing-in-temple-pond-in-kannur-tragic-end)