ഫാഷൻ പ്രേമികൾക്കായി ലോഞ്ചീൻസ് 2 ആഡംബര വാച്ചുകൾ ഇനി വിപണിയില്‍

ഫാഷൻ പ്രേമികൾക്കായി ലോഞ്ചീൻസ് 2 ആഡംബര വാച്ചുകൾ ഇനി വിപണിയില്‍
Jun 27, 2025 04:14 PM | By Athira V

( www.truevisionnews.com ) ലോകോത്തര വാച്ച് നിർമാതാക്കളായ ലോഞ്ചീൻസിന്റെ 2 ആഡംബര കലക്ഷനുകൾ കേരളത്തിലെ ഫാഷൻപ്രേമികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വാച്ച് ടൈം ഇന്ത്യയുടെ സഹകരണത്തോടെ കൊച്ചി ഫോറം മാളിലെ സിംസൺ ഷോറൂമിലാണ് കലാതീതമായ കരവിരുതും പ്രൗഢിയും നിറഞ്ഞ കലക്ഷനുകൾ അവതരിപ്പിച്ചത്. വാച്ചുകളുടെ ആരാധകർക്കായി അരങ്ങേറിയ വർണാഭമായ ചടങ്ങിലാണ് സ്പിരിറ്റ് സുലു ടൈം, അൾട്രാ–ക്രോൺ കാർബൺ എന്നീ സമയത്തിന്റെ ആഡംബര മോഡലുകൾ എത്തിയത്. സമയത്തെ സുന്ദര രൂപത്തിലാക്കിയ ഈ കലക്ഷനുകൾ കാലാതീതമായ കരവിരുതും ഡിസൈൻ മികവും ചേർന്നതാണ് എന്നതാണ് പ്രത്യേകത.


സ്പിരിറ്റ് സുലു ടൈം

18 കാരറ്റ് പിങ്ക് സ്വർണത്തിന്റെ ക്യാപ്പോട് കൂടിയതാണ് സ്പിരിറ്റ് സുലു ടൈം. ജിഎംടി സമയക്രമത്തിലുള്ള മണിക്കൂറിൽ 25000 വൈബ്രേഷനോടെ കൃത്യതയുറപ്പാക്കുന്ന വാച്ച് ആണ് സ്പിരിറ്റ് സുലു ടൈം. സ്ട്രാപ്പ് സ്റ്റെയിൻലെസ് സ്റ്റീലും ബക്കിൾ സെറാമിക്കും ആണ്. 8 മണിക്കൂർ കയ്യിൽ ധരിച്ചാൽ 72 മണിക്കൂർ പവർ ശേഖരിക്കും 4.12 ലക്ഷം രൂപയാണ് സുലു ടൈമിന്റെ വില. 1925ൽ പുറത്തിറക്കിയ മോഡലിന്റെ സെഞ്ച്വറി പതിപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള സ്പിരിറ്റ് സുലു ടൈം ഫൈവ് സ്റ്റാർ മോഡൽ.

അൾട്രാ–ക്രോൺ കാർബൺ മോഡൽ

കാർബണും ടൈറ്റാനിയവും ചേർന്നുള്ള മനോഹരമായ കേസ് ആണ് ഇതിന്റെ പ്രത്യേകത. മണിക്കൂറിൽ 36000 വൈബ്രേഷൻ ഉള്ള ഈ വാച്ച് 8 മണിക്കൂർ ധരിച്ചാൽ 52 മണിക്കൂർ പവർബാക്കപ്പിനുള്ള കരുത്ത് നേടും. ആയിരം അടി വരെയുള്ള വെള്ളത്തിൽ പോലും വാട്ടർ റെസിസ്റ്റന്റ് ആണ്. 4.9 8 ലക്ഷം രൂപയാണ് വില. ലോഞ്ചീൻസിന്റെ ആരാധകർക്ക് ഒത്തുചേരാനുള്ള വേദി കൂടിയായി ഇത്. വരും ദിവസങ്ങളിലും ലോഞ്ചീന്‍സിന്റെ മോഡലുകൾ കാണാൻ ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.

സിംസൺ വാച്ചസ് ക്രിയേറ്റീവ് ഡയറക്ടർ വസിം നവാസ് ഖാൻ ഡയറക്ടർ നെയിം നവാസ് ഖാൻ, വാച്ച് ടൈം ഇന്ത്യ എഡിറ്റർ ഇൻ ചാർജ് പ്രീതിക മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


World-class watchmaker Longines introduces 2 luxury creations

Next TV

Related Stories
ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

Jul 25, 2025 04:22 PM

ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

കിഡ്സ് ഫാഷനുകളും ആക്സസറികളും വമ്പിച്ച വിലക്കുറവിൽ എത്തിക്കുകയാണ്...

Read More >>
തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

Jul 23, 2025 06:55 PM

തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ...

Read More >>
ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

Jul 22, 2025 06:01 PM

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ', പുതിയ തലമുറയുടെ സ്റ്റൈൽ...

Read More >>
ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

Jul 22, 2025 03:08 PM

ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി...

Read More >>
'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

Jul 20, 2025 06:15 PM

'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി...

Read More >>
Top Stories










//Truevisionall