ദോഹ: ( truevisionnews.com) ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ദോഹ വിമാനത്താവളം നിശ്ചലമായെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഖത്തറില്‍ ഒരു പരിപാടിക്കായി വന്നതാണ്. തിരുവനന്തപുരത്തേയ്ക്ക് ഇന്ന് മടങ്ങേണ്ടതായിരുന്നു. അതിനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. ആദ്യം മ്ലാനത അനുഭവപ്പെട്ടെന്നും ഇപ്പോള്‍ ഓക്കെയായെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയാണെന്ന് മുതുകാട് പറഞ്ഞു. ഒരു തരത്തിലുള്ള മൂവ്‌മെന്റും നടക്കുന്നില്ല. ഒന്നും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു അറിയിപ്പും ലഭിക്കുന്നില്ല. മെസേജിന് വേണ്ടി കാത്തിരിക്കുകയാണ്. ആളുകള്‍ക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ ഭക്ഷണവും മറ്റും നല്‍കുന്നുണ്ടെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
'Doha Airport completely standstill' Gopinath Muthukad
