കണ്ണൂരിലെ റസീനയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കണ്ണൂരിലെ റസീനയുടെ  ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
Jun 24, 2025 02:40 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദ്ദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ഈ കഴിഞ്ഞ ഞായറാഴ്ച് വൈകിട്ടാണ് കേസിനാധാരമായ സംഭവം. അച്ചങ്കര പള്ളിക്ക് സമീപം കാറിൽ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പമാണ് റസീനയെ കണ്ടത്. പ്രതികളെത്തി ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നാണ് റസീനയുടെ ആത്മഹത്യ കുറിപ്പിലെ പരാമർശം. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും, മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്.

പിന്നാലെ ചൊവ്വാഴ്ച്ചയാണ് റസീനയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.



Rasina's suicide Kannur Suspects fled abroad

Next TV

Related Stories
പനിബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Jun 24, 2025 08:12 PM

പനിബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

അതിരപ്പള്ളിയിൽ പനിബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ...

Read More >>
കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

Jun 24, 2025 05:51 PM

കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

പാലക്കാട് ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു....

Read More >>
ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

Jun 24, 2025 04:47 PM

ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

കൊല്ലത്ത് പതിനാലുകാരി ഏഴ് മാസം ഗർഭിണി; 19 വയസ്സുകാരൻ...

Read More >>
Top Stories










Entertainment News