(truevisionnews.com) സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്തെന്ന് സമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്തു. ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായ ഉദ്‍കർഷ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്‍കർഷ് യാദവ് തന്‍റെ സഹപാഠിയായ ഒരു ബിരുദ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറി വെറുപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തതായി ക്രോണിക്കിൾ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.
.gif)

ഉദ്‍കർഷ് യാദവിന്‍റെ അച്ഛന് ഇന്ത്യയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നും 18 -കാരനായ ഇയാൾ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗിന് പഠിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്‍കര്‍ഷ് മുറിയില്‍ അതിക്രമിച്ച് കയറിയത്.
ഇതിനായി ഇയാൾ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചു. ഇയാൾ മുറിയില്‍ അതിക്രമിച്ച് കയറി ഉടനെ കിടക്കവിരിയിലും ടെഡി ബിയറിനും സ്വയംഭോഗം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
18 year old arrested breaking woman's room masturbating
