താൻ ഒരു മാഷാണോ ....? സർക്കാർ സ്കൂളിലെ ഇരുപത്തിനാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ഗണിതാധ്യാപകൻ അറസ്റ്റിൽ

താൻ ഒരു മാഷാണോ  ....? സർക്കാർ സ്കൂളിലെ  ഇരുപത്തിനാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ഗണിതാധ്യാപകൻ അറസ്റ്റിൽ
Jun 24, 2025 02:52 PM | By Susmitha Surendran

(truevisionnews.com)  ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ 24 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കാനായി രൂപീകരിച്ച സമിതിയുടെ യോഗത്തിനിടെ വിദ്യാർത്ഥികൾ ഗണിതശാസ്ത്ര അധ്യാപകനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പോക്‌സോ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ചോദ്യം ചെയ്യാനായി പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്.

സ്കൂളിൽ നടന്ന ‘ശിക്ഷ സംവാദ്’ പരിപാടിയിലാണ്, എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് പീഡനത്തെക്കുറിച്ച് പരാതി നൽകിയത്. സ്കൂളിലെ ഗണിത അധ്യാപകൻ തങ്ങളെ ലൈംഗിക ഉദ്ദേശത്തോട് കൂടി സ്പർശിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ രേഖാമൂലമാണ് പരാതി നൽകിയത്.

തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തിയപ്പോ‍ഴാണ് അവരും തങ്ങളുടെ കുട്ടികൾ നേരിട്ട മോശം അനുഭവത്തെ പറ്റി അറിഞ്ഞത്. വിവരം അറിഞ്ഞയുടനെ, മാതാപിതാക്കൾ സ്കൂൾ മാനേജ്മെന്റിനും അധ്യാപകനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റാരോപിതനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ, പ്രാഥമിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഈ വിഷയത്തിൽ ഉടൻ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊഴികൾ രേഖപ്പെടുത്തിയതായും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയതായും സിർമൗറിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് യോഗേഷ് റോൾട്ട പറഞ്ഞു.

Maths teacher arrested molesting 24 female students government school Himachal Pradesh

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall