പാലക്കാട്: ( www.truevisionnews.com ) റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം. പാലക്കാട് കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്. കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്.
കുളപ്പുള്ളി മുതൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലാണ് പരക്കെ പ്രതിഷേധങ്ങൾ ഉയരുന്നത്. മഴപെയ്തതോടെ ഈ വഴിയുള്ള യാത്ര ദുസഹമായി. പൊട്ടിപ്പൊളിഞ്ഞ റോഡും പല യാത്രക്കാരും കുഴികളിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതും പതിവാണ്.
.gif)

ഈ റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കെഎസ്യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പുള്ളി ജെടിഎസ് സ്കൂളിന്റെ മുൻവശത്തുള്ള കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ച് പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആഷിഖ് തോണിക്കടവിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു .കെഎസ്യു നിയോജകമണ്ഡലം പ്രസിഡൻറ് യാസിർ, നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അക്ഷജ്, മണ്ഡലം പ്രസിഡണ്ട്മാരായ ചിത്ര ദേവി, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.
Travel inconvenience KSU protests planting bananas photos Chief Minister and Muhammad Riyaz pothole road
