അമ്മയുടെ കണ്ണൊന്ന് തെറ്റി ...; മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 13കാരിയെ ബാത്ത്റൂമിൽ വെച്ച് പീഡിപ്പിച്ചു; കൂട്ടിരിപ്പുകാരൻ പിടിയിൽ

അമ്മയുടെ കണ്ണൊന്ന് തെറ്റി ...; മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 13കാരിയെ ബാത്ത്റൂമിൽ വെച്ച് പീഡിപ്പിച്ചു; കൂട്ടിരിപ്പുകാരൻ പിടിയിൽ
Jun 24, 2025 11:18 AM | By Susmitha Surendran

മീററ്റ്: (truevisionnews.com) ചികിത്സയിലുള്ള പതിമൂന്നുകാരിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ചു . മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം. മെഡിക്കൽ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 13കാരിയെ ബാത്ത്റൂമിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.

സംഭവത്തിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്ത് (20) പിടിയിലായി. ബാത്‌റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രാവിലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.

ജനറൽ വാര്‍ഡിൽ 13കാരിക്കൊപ്പം അമ്മയാണ് കൂടെയുണ്ടായിരുന്നത്. സംഭവം നടക്കുമ്പോല്‍ അമ്മ വാര്‍ഡിൽ ഉറങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കൽ കോളേജ് ആശുപത്രി പ്രിന്‍സിപ്പിൽ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ സുരക്ഷയ്ക്കായി 42 വാര്‍ഡുകളിലും മൂന്നു ഷിഫ്റ്റുകളിലായി വിമുക്ത ഭടന്മാരെ നിയമിച്ചിട്ടുണ്ടെന്നും രോഗിയെ കാണാനെത്തുന്നവരെയടക്കം പരിശോധിച്ചശേഷമാണ് കടത്തിവിടാറുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

13 year old girl undergoing treatment medical college raped bathroom youth arrested

Next TV

Related Stories
താൻ ഒരു മാഷാണോ  ....? സർക്കാർ സ്കൂളിലെ  ഇരുപത്തിനാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ഗണിതാധ്യാപകൻ അറസ്റ്റിൽ

Jun 24, 2025 02:52 PM

താൻ ഒരു മാഷാണോ ....? സർക്കാർ സ്കൂളിലെ ഇരുപത്തിനാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ഗണിതാധ്യാപകൻ അറസ്റ്റിൽ

ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളിലെ 24 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ഗണിതാധ്യാപകൻ...

Read More >>
സ്ത്രീധന പീഡനം; നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

Jun 23, 2025 10:17 AM

സ്ത്രീധന പീഡനം; നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

സ്ത്രീധന പീഡനം; ഉത്തർപ്രദേശിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ...

Read More >>
Top Stories










Entertainment News