---
title: "ദുരഭിമാനം.....കൊന്നത് സ്വന്തം കൂടപ്പിറപ്പിനെ....! കണ്ണൂർ ഉളിയിൽ ഖദീജ വധക്കേസിൽ സഹോദരൻമാർക്ക് ജീവപര്യന്തം"
english_title: "khadija murder case in uli kannur brothers get life imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301733/khadija-murder-case-in-uli-kannur-brothers-get-life-imprisonment"
published_at: "2025-07-10T17:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fa882cc664_hhhhf.jpg"
keywords: []
---

# ദുരഭിമാനം.....കൊന്നത് സ്വന്തം കൂടപ്പിറപ്പിനെ....! കണ്ണൂർ ഉളിയിൽ ഖദീജ വധക്കേസിൽ സഹോദരൻമാർക്ക് ജീവപര്യന്തം

> **Lead Summary:** **കണ്ണൂർ: [ **രണ്ടാം വിവാഹം കഴിക്കുന്നതിൻ്റെ വിരോധത്തിൽ സ്വന്തം സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയ സഹോദരൻമാർക്ക് ജീവപര്യന്തം ശിക്ഷ. കണ്ണൂർ ഉളിയിൽ ഖദീജ വധക്കേസിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ഡിസംബർ 12 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ദുരഭിമാനത്തിൻ്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തിയ കെ എൻ ഇസ്മായിൽ, കെ എൻ ഫിറോസ് എന്നിർക്കാണ് കോടതി ജീവപര്യന്ത്യം തടവ് ശിക്ഷ വിധിച്ചത്.

## Article Content

**കണ്ണൂർ: [ **രണ്ടാം വിവാഹം കഴിക്കുന്നതിൻ്റെ വിരോധത്തിൽ സ്വന്തം സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയ സഹോദരൻമാർക്ക് ജീവപര്യന്തം ശിക്ഷ. കണ്ണൂർ ഉളിയിൽ ഖദീജ വധക്കേസിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ഡിസംബർ 12 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ദുരഭിമാനത്തിൻ്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തിയ കെ എൻ ഇസ്മായിൽ, കെ എൻ ഫിറോസ് എന്നിർക്കാണ് കോടതി ജീവപര്യന്ത്യം തടവ് ശിക്ഷ വിധിച്ചത്.

ഒരാളൊഴികെ മറ്റെല്ലാ സാക്ഷികളും കൂറുമാറിയ കേസിൽ 13 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. അറുപതിനായിരം രൂപ വീതം പിഴയൊടുക്കാനും കോടതി വിധിച്ചു. 2012 ഡിസംബർ 12 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. രണ്ടാം വിവാഹം കഴിക്കുന്നതിൻ്റെ വിരോധത്തിൽ സഹോദരിയെ കുത്തിക്കൊല്ലുകയും വിവാഹം കഴിക്കാനിരുന്നയാളെ കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.

മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഖദീജയെ വിവാഹം കഴിക്കാനിരുന്ന ഷാഹുൽ ഹമീദിനെയും ബന്ധുക്കളെയും പ്രതികൾ വീട്ടിലേക്ക് വിളിപ്പിച്ചത്. നിക്കാഹിൻ്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ബന്ധുക്കളെ പള്ളിയിലേക്ക് കൂട്ടികൊണ്ടുപോയി. ഈ സമയം പ്രതികൾ ഖദീജയെ കുത്തിക്കൊലപ്പെടുത്തുകയും ഷാഹുൽ ഹമീദിനെയും കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു.

മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ വി വേണുഗോപാലാണ് കേസ് അന്വേഷിച്ചത്. ആറ് പ്രതികളുണ്ടായിരുന്നതിൽ നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ രൂപേഷാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301733/khadija-murder-case-in-uli-kannur-brothers-get-life-imprisonment)