അന്ന് പൂമാല ഇട്ടവരാരും ഇന്നില്ലേ? പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സവാദ് റിമാൻഡിൽ, പ്രതിയെ പിടിച്ചത് തമിഴ്നാട്ടിൽനിന്ന്

അന്ന് പൂമാല ഇട്ടവരാരും ഇന്നില്ലേ? പെൺകുട്ടിയോട് ലൈംഗികാതിക്രമം  നടത്തിയ സവാദ് റിമാൻഡിൽ,  പ്രതിയെ  പിടിച്ചത് തമിഴ്നാട്ടിൽനിന്ന്
Jun 21, 2025 01:47 PM | By Susmitha Surendran

തൃശൂർ : (truevisionnews.com) കെ എസ് ആർ ടി സി ബസിൽ വെച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശിയായ  കാവിൽ സവാദിനെ (29) പൊലീസ് പിടികൂടിയത് തമിഴ്നാട്ടിൽനിന്ന്.

തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയപ്പോൾ പെൺകുട്ടി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വെച്ചു ബസിൽ നിന്ന് ഇറങ്ങിയോടി. പരാതി നൽ‌കിയതോടെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

2023ൽ നെടുമ്പാശേരി ഭാഗത്തു കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു രണ്ട് വർഷം മുൻപ് സവാദ് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന ജയിലിന്റെ കവാടത്തിൽ പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു.

ഒരാഴ്ച മുൻപു തൃശൂരിൽനിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് രണ്ടാമതും അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്നും തിരികെ തൃശൂരിലെത്തിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Sexual assault girl KSRTC bus Savad arrested from Tamil Nadu

Next TV

Related Stories
ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

Jun 21, 2025 05:17 PM

ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു....

Read More >>
 കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

Jun 21, 2025 03:27 PM

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ...

Read More >>
കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

Jun 21, 2025 03:13 PM

കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി...

Read More >>
ടീം വർക്ക് ആണോ?  എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

Jun 21, 2025 03:02 PM

ടീം വർക്ക് ആണോ? എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ...

Read More >>
Top Stories










Entertainment News