'അമ്മേ ഇടാൻ ഒന്നൂല്ല...'; സ്റ്റൈലിഷായി കോളജിൽ പോകാൻ എന്താണ് വഴി? സിനിമാ താരം മീനാക്ഷിയുടെ കോളജ് വാഡ്രോബ് പോലെയായാലോ

'അമ്മേ ഇടാൻ ഒന്നൂല്ല...';  സ്റ്റൈലിഷായി കോളജിൽ പോകാൻ എന്താണ് വഴി? സിനിമാ താരം മീനാക്ഷിയുടെ കോളജ് വാഡ്രോബ് പോലെയായാലോ
Jun 21, 2025 05:03 PM | By Athira V

( www.truevisionnews.com ) എന്നും സ്റ്റൈലിഷായി കോളജിൽ പോകാൻ എന്താണ് വഴി? വാഡ്രോബ് തുറക്കുമ്പോഴേ ‘ഒന്നും ഇല്ല’ എന്നാണ് സ്ഥിരം ചിന്തയെങ്കിൽ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം തുറന്നോളൂ. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും വ്യത്യസ്തമായി ഔട്ട്ഫിറ്റ് പ്ലാൻ ചെയ്യാനുള്ളതെല്ലാം മീനാക്ഷിയുടെ ‘ഇൻസ്റ്റ വാഡ്രോബി’ലുണ്ട്.

തിങ്കൾ

അവധി ദിവസങ്ങൾ കഴിഞ്ഞ് ഫ്രഷായി കോളജിൽ പോകുന്ന ദിവസം. ഇന്ന് കളർഫുൾ ഔട്ട്ഫിറ്റ് തന്നെയാകട്ടെ. ബ്ലൂ ജീൻസ് പോലെതന്നെ വാഡ്രോബ് മസ്റ്റാണ് വൈറ്റ് ജീൻസും. വൈറ്റ് ലൂസ് ഫിറ്റ് ജീൻസും റെഡ് ടോപ്പും ഒരിക്കലും നിരാശപ്പെടുത്തില്ല. ടോട്ടൽ ലുക്കിനെ ബാലൻസ് ചെയ്യാൻ വൈറ്റ് സ്നീക്കേഴ്സും ഗോൾഡൻ ജ്വല്ലറിയും വാച്ചും.

ചൊവ്വ

ഇന്ന് ഒരു ഇൻഡോ–വെസ്റ്റേൺ ലുക്കായാലോ? സ്കേർട്ടും ടോപ്പും ഇല്ലാതെ എന്ത് കോളജ് ഫാഷൻ! ഫ്ലോറൽ സ്കേർട്ട്–പ്ലെയ്ൻ ടോപ്പ് അല്ലെങ്കിൽ പ്ലെയ്ൻ സ്കേർട്ട്–ഫ്ലോറൽ വർക്കുള്ള ടോപ്പ്. ഇതു രണ്ടും മികച്ച കോംബോയാണ്. ആക്സസറീസ് മിനിമം മതി. കൂൾ ലുക്കിന് രണ്ടുവശങ്ങളിലും ലോ ബൺ ഹെയർസ്റ്റൈൽ പരീക്ഷിക്കാം. ഫുട്‍വെയറായി ഫ്ലാറ്റ്സോ വെഡ്ജസോ ധരിക്കാം.

ബുധൻ

ഇന്നൽപം ട്രഡീഷനലാകാം. മേക്കപ് ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഒരുങ്ങിത്തന്നെ പോകാം. അനാർക്കലി ഡ്രസും സിൽവർ ജ്വല്ലറിയും ചേർന്നതാണ് ഇന്നത്തെ ലുക്ക്. മുഖം ഹൈലൈറ്റ് ചെയ്യാൻ ബോൾഡ് ലിപ്സ്റ്റിക് തിരഞ്ഞെടുക്കാം. മുടി അഴിച്ചിടുകയോ സൈഡ് ബ്രേഡ് ചെയ്യുകയോ ആകാം. ഹീൽസ് ഇഷ്ടമുള്ളവർക്ക് ഇന്ന് പുറത്തെടുക്കാം.

വ്യാഴം

വ്യാഴാഴ്ച കൂൾ ആൻഡ് സിംപിൾ ഔട്ഫിറ്റിൽ തിളങ്ങാം. ഫ്ലോറൽ ഡ്രസുകൾ എക്കാലത്തും ക്യാംപസുകൾക്ക് പ്രിയപ്പെട്ടതാണ്. വ്യത്യസ്തതയ്ക്കായി ഡെനിം ജാക്കറ്റും ധരിക്കാം. ഫ്ലോറൽ ഹെയർ ആക്സസറീസ് ഇതിനൊപ്പം നന്നായി യോജിക്കും. വെഡ്ജസോ സ്നീക്കേഴ്സോ ആണ് ഡ്രസുകൾക്ക് നല്ലത്.

വെള്ളി

ഇനി 2 ദിവസം അവധി. അപ്പോൾ പിന്നെ ഇന്നൊരു നോ–മേക്കപ് സിംപിൾ ലുക്കാകാം. കോ–ഓർഡ് സെറ്റാണ് ഇതിനു പറ്റിയ ഔട്ട്ഫിറ്റ്. ആക്സസറീസായി വാച്ചും സിംപിൾ ഇയർ സ്റ്റഡ്സും മാത്രം.

സ്റ്റൈൽ ടിപ്സ്

  •  കംഫർട്ടാണ് എനിക്ക് ഏറ്റവും പ്രധാനം. കാഴ്ചയിൽ ഭംഗിയുള്ള എല്ലാ ഡ്രസുകളും നമുക്ക് യോജിക്കണമെന്നില്ല. ചില കളർ കോംബിനേഷനുകളും അങ്ങനെതന്നെ. അതുകൊണ്ട് കംഫർട്ടും സ്റ്റൈലും ചേരുന്നതാണ് എന്റെ ഫാഷൻ.
  • ∙ ബ്ലാക്ക്, വൈറ്റ് ഷർട്ടുകൾ വാഡ്രോബിൽ ഉണ്ടെങ്കിൽ ജീൻസ്, ട്രൗസേഴ്സ്, സ്കേർട്ട് എന്നിവയ്ക്കൊപ്പം പെയർ ചെയ്യാനാകും. വ്യത്യസ്ത പരിപാടികൾക്ക് ധരിക്കാൻ കഴിയുന്ന സ്കേർട്ടുകളും പ്രിയപ്പെട്ടതാണ്
  • ∙ കോളജിലും മറ്റും പോകുമ്പോൾ എന്നും പുതിയ ഡ്രസുകൾ വാങ്ങാനാകില്ലല്ലോ. ജാക്കറ്റുകളും വ്യത്യസ്ത ഡിസൈനുകളിലും മെറ്റീീരിയലുകളിലുമുള്ള ഷോളുകളും ഉണ്ടെങ്കിൽ മാറിമാറി സ്റ്റൈൽ ചെയ്യാം.
  • ∙ ആക്സസറീസും പ്രധാനപ്പെട്ടതാണ്. ട്രഡിഷനൽ, വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പം ചേരുന്ന വാച്ചുകളും ബാഗുകളും ചെരിപ്പുകളും രണ്ടോ മൂന്നോ എങ്കിലും ഉള്ളത് നല്ലതാണ്
  • മറ്റൊരാളുടെ ഡ്രസിങ് സ്റ്റൈൽ അതേപടി പകർത്താറില്ല. വസ്ത്രധാരണത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാകണം. ആരുടെയെങ്കിലും സ്റ്റൈൽ ഇഷ്ടപ്പെട്ടാൽ അതിൽ മാറ്റങ്ങൾ വരുത്തി പരീക്ഷിക്കാറുണ്ട്.

meenakshi anoop college fashion tips

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










Entertainment News





//Truevisionall